View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്‍പെഴും പ്രിയ തോഴികളേ ...

ചിത്രംചന്ദ്രിക (1950)
ചലച്ചിത്ര സംവിധാനംവി എസ് രാഘവൻ
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Lyrics submitted by: Sandhya Prakash

Anpezhumen priyathozhikale
madhukaalamaay oh madhukaalamaay
impamaay poonchodikal thalirtheeduvaan
neer pakarnneeduvaan oh..
(anpe...)

Vanithaamani aaru nee ramani
madanan than malarvillaam
madhubhaashini ramani
(Vanithaa..)

Maamunivara kanwa valsala njaan
mama thaatha nilayam ee vanadeshame
(Maamuni..)

Raagaakulam maanasa soonamennum
raajaadhiraajan madanaarthiyaale vaadunnu
poovampukaleythu maaran valachidunnu
munikanyakayenne
madhumayaraavil premanilaavil
jeevithaaraamam

Aasha than madhuravaniyil
kuyile choriyuka nee gaanam
madhumaya raavil premanilaavil
jeevithaaraam

Maamuni kanyakayaaru nee - vyaaja
vaarthakalenthinu sodari
maamaka naayakavaadamo paazh
vidhi kaattidum maayakalo
(Maamaka..)

Maamaka kaaminiyo vaada-
miniyenthinevam sakhi - maayaavini

Bhoopathiye porum manukala
dharmmamitho maanusha raakshasano
gathiyini nee mamadambike
anayuka karunaambike mama janani

Athidheeranoru baalanivano
vijaya shubha keerthi kalarum en suthano

Ini chinthayethino

Njaanamale saahasikano

Mathi khedamiyalenda
vidhi jaalamithu thaan
shubhakaalamithu karmmaphale

Shubhakaalamithu karmmafale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

 (സ്ത്രീ) അന്‍പെഴുമെന്‍ പ്രിയതോഴികളേ
മധുകാലമായു് ഓ മധുകാലമായു്
ഇമ്പമായു് പൂഞ്ചൊടികള്‍ തളിര്‍ത്തീടുവാന്‍
നീര്‍ പകര്‍ന്നീടുവാന്‍ ഓ...
(അന്‍പെ......)

(പു) വനിതാമണി ആരു നീ രമണി
മദനന്‍ തന്‍ മലര്‍വില്ലാം
മധുഭാഷിണി രമണി
(വനിതാ......)

(സ്ത്രീ) മാമുനിവരകണ്വവത്സല ഞാന്‍
മമ താതനിലയം ഈ വനദേശമേ
(മാമുനി.......)

(സ്ത്രീ) രാഗാകുലം മാനസസൂനമെന്നും
രാജാധിരാജന്‍ മദനാര്‍ത്തിയാലേ വാടുന്നൂ
പൂവമ്പുകളെയ്തു മാരന്‍ വലച്ചീടുന്നു
മുനികന്യകയെന്നെ
(പു) മധുമയരാവില്‍ പ്രേമനിലാവില്‍
ജീവിതാരാമം

(സ്ത്രീ) ആശ തന്‍ മധുരവനിയില്‍
കുയിലേ ചൊരിയുക നീ ഗാനം
(ഡു) മധുമയ രാവില്‍ പ്രേമനിലാവില്‍
ജീവിതാരാമം

(പു) മാമുനി കന്യകയാരു നീ - വ്യാജ
വാര്‍ത്തകളെന്തിനു സോദരി
(സ്ത്രീ) മാമക നായകവാദമോ പാഴു്
വിധി കാട്ടിടും മായകളോ
(മാമക.....)

(പു) മാമക കാമിനിയോ വാദ-
മിനിയെന്തിനേവം സഖി - മായാവിനി

(സ്ത്രീ) ഭൂപതിയേ പോരും മനുകല
ധര്‍മ്മമിതോ മാനുഷരാക്ഷസനോ
ഗതിയിനി നീ മമദംബികേ
അണയുക കരുണാംബികേ മമ ജനനി

(പു) അതിധീരനൊരു ബാലനിവനോ
വിജയശുഭകീര്‍ത്തി കലരും എന്‍ സുതനോ

(സ്ത്രീ) ഇനി ചിന്തയേതിനോ

(പു) ഞാനമലേ സാഹസികനോ

(സ്ത്രീ) മതി ഖേദമിയലേണ്ട
വിധിജാലമിതു താന്‍
ശുഭകാലമിതു കര്‍മ്മഫലേ

(ഡു) ശുഭകാലമിതു കര്‍മ്മഫലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൊരിയുക മധുമാരി നിലാവേ
ആലാപനം : ഗാനഭൂഷണം എൻ ലളിത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കേഴുക ആത്മസഖീ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ലില്ലിപ്പപ്പി
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
മുല്ലവള്ളി മേലേ
ആലാപനം : പി ലീല   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
നൊന്തുയിര്‍ വാടിടും ജീവിതമേ
ആലാപനം : പി ലീല   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
ഗാനാമൃത രസ
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
എന്നുള്ളം കളിയാടുതേ
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
മണ്ണില്‍ മഹനീയം
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
ജീവിതാനന്ദം തരും
ആലാപനം : പി ലീല   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ഗോവിന്ദരാജുലു നായിഡു
ഹലോ മൈ ഡിയര്‍ ടിങ് ടിങ്
ആലാപനം : വി എന്‍ സുന്ദരം   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി