Thenundo Poove ...
Movie | Yakshiyum Njaanum (2010) |
Movie Director | Vinayan |
Lyrics | Kaithapram |
Music | Sajan Madhav |
Singers | Manjari, Vijay Yesudas |
Lyrics
Thenundo poove manamundo kaatte Paattundo chundil kiliye Thenunden chundil paattunden nenchil Poraamo karale koode Theeraamoham kanavukalil Theeraadaaham ninavukalil Enthorunmaadam enthoraavesham Nine ariyaan ninnodaliyaan Ninte azhakilozhukaan Thenunden chundil paattunden nenchil Poraamo karale koode Um..um..um.. Kandilla njaanithu vare Kandilla njaan Ninnazhakin alanjorikal kandilla njaan Kettilla njaan ithuvare kettilla njaan Yamunayiloode yugayugamaay njaan thedukayallo Pranayaparaagangal Pranayaparaagamaam paribhavamo nin Maunangalil samgeethamaay Aa raagamen anuraagamaay Thenundo poove manamundo kaatte Paattundo chundil kiliye Paadaan varoo thamburu meettaan varoo Maanasamaam vanikayil nee aadaan varoo Koottaay varaam sundara yaamangalil Vennilavin paal mazhayaay peyyaan varaam Sarayooviloode janmangalile pranayavumaay njaan Nine thazhuki varaam Enthinu veroru chandrika vinnil Ee punchiri poonthinkalille Nin maanasam neelaampalalle Thenundo poove manamundo kaatte Paattundo chundil kiliye | തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ തീരാമോഹം കനവുകളിൽ തീരാദാഹം നിനവുകളിൽ എന്തൊരുന്മാദം എന്തൊരാവേശം നിന്നെ അറിയാൻ നിന്നോടലിയാൻ നിന്റെ അഴകിലൊഴുകാൻ തേനുണ്ടെൻ ചുണ്ടിൽ പാട്ടുണ്ടെൻ നെഞ്ചിൽ പോരാമോ കരളേ കൂടേ ഉം..ഉം.. കണ്ടില്ല ഞാനിതു വരെ കണ്ടില്ല ഞാൻ നിന്നഴകിൻ അല ഞൊറികൾ കണ്ടില്ല ഞാൻ കേട്ടില്ല ഞാൻ ഇതുവരെ കേട്ടില്ല ഞാൻ ഈ സ്വരവും ഈ ലയവും കേട്ടില്ല ഞാൻ യമുനയിലൂടെ യുഗയുഗമായ് ഞാൻ തേടുകയല്ലോ പ്രണയപരാഗങ്ങൾ പ്രണയപരാഗമാം പരിഭവമോ നിൻ മൗനങ്ങളിൽ സംഗീതമായ് ആ രാഗമെൻ അനുരാഗമായ് തേനുണ്ടോ പൂവേ മണമുണ്ടോ കാറ്റേ പാട്ടുണ്ടോ ചുണ്ടിൽ കിളിയേ... പാടാൻ വരൂ തംബുരു മീട്ടാൻ വരൂ മാനസമാം വനികയിൽ നീ ആടാൻ വരൂ കൂട്ടായ് വരാം സുന്ദരയാമങ്ങളിൽ വെണ്ണിലവിൻ പാൽ മഴയായ് പെയ്യാൻ വരാം സരയൂവിലൂടെ ജന്മങ്ങളിലെ പ്രണയവുമായ് ഞാൻ നിന്നെ തഴുകി വരാം എന്തിനു വേറൊരു ചന്ദ്രിക വിണ്ണിൽ ഈ പുഞ്ചിരി പൂത്തിങ്കളില്ലേ നിൻ മാനസം നീലാമ്പലല്ലേ (തേനുണ്ടോ പൂവേ ....) |
Other Songs in this movie
- Ponmaane en allimulam
- Singer : Sithara Krishnakumar | Lyrics : Kaithapram | Music : Sajan Madhav
- Anuraaga Yamune
- Singer : KS Chithra | Lyrics : Kaithapram | Music : Sajan Madhav
- Vrindavanamundo
- Singer : Madhu Balakrishnan | Lyrics : Vinayan | Music : Sajan Madhav