View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും നീട്ടി ...

ചിത്രംസകുടുംബം ശ്യാമള (2010)
ചലച്ചിത്ര സംവിധാനംരാധാകൃഷ്ണന്‍ മംഗലത്ത്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംവിഷ്ണു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kannum neetti varumo nee kannaayente arikil
kando kunju puzhayil thoovenna thinkalazhakil
ozhuki varikayaano thanne vazhuthi veenathaano
avanu pani varaathe vegam karayilettidaamo
(kannum neetti...)

Manatho nilkkunnavan manassin kannaadi neetti
maarathe maan kunjine veruthe thaarattilaatti
megham vakanju maati ven poonchola nokki nokki
aampalkkurunninekaan pon thaarangal maalayaakki
kanakamozhuki varum viralil avanarikil
alakal njoriyumoru paal valli
kalabhamazha nanayumithalil avalaruli
madhura madhuramoru then thulli
(Kannum neetti..)

Kaalatho maayunnavan kanavil novittu kootti
thaazhathe poompoykayil avalo kannonnu pootti
veendum varunna kaanaan ven ponnin thidampu choodaan
cheril kuzhanja neeril venpoovonnorungi ninnu
akale malamukalil azhakil iniyumavan
udayamezhuthumoru changaathi
alasamilakiyoru kasavu pudava njori
aniyum irulilaval chaanchaadi
(kannum pootti..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണും നീട്ടി വരുമോ നീ കണ്ണായെന്റെ അരികിൽ
കണ്ടോ കുഞ്ഞുപുഴയിൽ തൂവെണ്ണ തിങ്കളഴകിൽ
ഒഴുകി വരികയാണോ തന്നെ വഴുതി വീണതാണോ
അവനു പനി വരാതെ വേഗം കരയിലേറ്റിടാമോ
(കണ്ണും നീട്ടി...)

മാനത്തോ നിൽക്കുന്നവൻ മനസ്സിൻ കണ്ണാടി നീട്ടി
മാറത്തെ മാൻ കുഞ്ഞിനെ വെറുതെ താരാട്ടിലാട്ടി
മേഘം വകഞ്ഞു മാറ്റി വെൺ പൂഞ്ചോല നോക്കി നോക്കി
ആമ്പൽക്കുരുന്നിനേകാൻ പൊൻതാരങ്ങൾ മാലയാക്കി
കനകമൊഴുകി വരും വിരലിൽ അവനരികിൽ
അലകൾ ഞൊറിയുമൊരു പാൽ വള്ളി
കളഭമഴ നനയുമിതളിൽ അവളരുളി
മധുരമധുരമൊരു തേൻ തുള്ളി
(കണ്ണും നീട്ടി...)

കാലത്തോ മായുന്നവൻ കനവിൽ നോവിറ്റു കൂട്ടി
താഴത്തെ പൂമ്പൊയ്കയിൽ അവളോ കണ്ണൊന്നു പൂട്ടി
വീണ്ടും വരുന്ന കാണാൻ വെൺപൊന്നിൻ തിടമ്പു ചൂടാൻ
ചേറിൽ കുഴഞ്ഞ നീരിൽ വെൺപൂവൊന്നൊരുങ്ങി നിന്നു
അകലെ മലമുകളിൽ അഴകിൽ ഇനിയുമവൻ
ഉദയമെഴുതുമൊരു ചങ്ങാതി
അലസമിളകിയൊരു കസവു പുടവഞൊറി
അണിയുമിരുളിലവൾ ചാഞ്ചാടി
(കണ്ണും നീട്ടി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാക്കടിച്ചു പാട്ടുപാടി
ആലാപനം : ശങ്കര്‍ മഹാദേവന്‍, സുരാജ് വെഞ്ഞാറമ്മൂട്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
മണവാട്ടിപ്പെണ്ണിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
വിളിച്ചോ നീയെന്നെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ
പാലാഴി തീരത്തെ
ആലാപനം : ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജി ശ്രീകുമാർ