

Pinne Ennodonnum (M) ...
Movie | Shikkar (2010) |
Movie Director | M Padmakumar |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Pinne ennodonnum parayaathe pakalppakshi swayam parannengo poy kadalaazhangalil oru thoovalumaay akale nilpoo jalamaunam (pinne ennodonnum..) Thiri thaazhum sandhya sooryan nizhal manjil neengum pole oru paavam poomottaay nee chernnurangoo karayaathen kanneermuthe kanniraye kandotte nin kavilathe ammachimizhil paalmadhuram naathumpil naadam pole naakkilamellannam pole ninakkennumen punyam vilampi veykkaam ninne nilaavu kondu neeraattaam (pinne ennodonnum..) Mudi maadikkettaan polum ariyaatha kaalam ninne oru kodi snehathaal njan umma vechu veyilaal nee vaadum neram thanalaay njan ninnu chaare erivenal kaattil ninnum kaathu vechu mozhiyariyaa makkal veruthe valarendennadyam thonni valarnnalumennum neeyen kurunnu thanne ninne kinaavu kondu thaaraattaam (pinne ennodonnum..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പിന്നെ എന്നോടൊന്നും പറയാതെ പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൌനം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകല്‍പ്പക്ഷി സ്വയം പറന്നെങ്ങോ പോയ്... തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ.. കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം നാത്തുമ്പില്‍ നാദം പോലെ നാക്കിലമേലന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെയ്ക്കാം.. നിന്നെ നിലാവു കൊണ്ടു നീരാട്ടാം (പിന്നെ എന്നോടൊന്നും) മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ.. വെയിലാൽ നീ വാടും നേരം തണലായ് ഞാന്‍ നിന്നൂ ചാരെ എരിവേനല്‍ക്കാറ്റിൽ നിന്നും കാത്തു വെച്ചൂ.. മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ നിന്നെ കിനാവ് കൊണ്ടു താരാട്ടാം.. (പിന്നെ എന്നോടൊന്നും) |
Other Songs in this movie
- Sembakame
- Singer : Shankar Mahadevan, Malathi Lakshmanan | Lyrics : Gireesh Puthenchery | Music : M Jayachandran
- Pinne Ennodonnum (D)
- Singer : KJ Yesudas, Latha Krishna | Lyrics : Gireesh Puthenchery | Music : M Jayachandran
- Pada Nayichu
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : M Jayachandran
- Prathighatinsu
- Singer : SP Balasubrahmanyam | Lyrics : Bhuvana Chandran | Music : M Jayachandran
- Enthedi Enthedi
- Singer : KS Chithra, Sudeep Kumar | Lyrics : Gireesh Puthenchery | Music : M Jayachandran