View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറു പടൈ ...

ചിത്രംഅഡ്വക്കേറ്റ് ലക്ഷ്മണന്‍ - ലേഡീസ് ഓണ്‍ലി (2010)
ചലച്ചിത്ര സംവിധാനംപപ്പന്‍ പയറ്റുവിള
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, പ്രദീപ്‌ പള്ളുരുത്തി, ഭവ്യ സജി, തുളസി യതീന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Arulazhake omkaarapporule murukaa murukaa...
aaru padai veedirukku neelamalai sernthirukku
kaalamalai etrirukku naanarivum sernthirukku
(aarupadai..)

Aatroram poottiyaandavaa maattaare maatti maatti vaa
nee onnaam kunnil aadum kaavadi
nee randaam kunnil raajachevadi
nee vallippennin kannin kaavadi
nee thullippeyyum aadikkaavadi
kaathidane kaathidane athalakatti kaathidane
(Aarupadai....)

Pazhaniyil haroravam manamithil ore swaram
vel vel oh..oh.. ore varam
shivalaya manoharam sharavana khadolbhavam
aa..aa..aa. o..oh.. neeye thuna
mayileri vilayaadi aadi vannavane
njaarathinu kani neeye appaa appaa palaniyappaa
padiyaarum thaandumpol padi thurannavane
manameri chiri thookum appaa appaa palaniyappaa
karaleri kaliyaadum kaivalyame
porulaake thelivaakkum chaithanyame
chakkarakkunnile thenkanivaayi nee
ithanam ponkalil vannozhukum
chakkarakkunnile thenkanivaayi nee
ithanam ponkalil vannozhukum
appaa palaniyappaa velmurukaa
palaniyappaa velmurukaa..
(aarupadai....)

Azhakiya saroruham athilezhumanaahatham
om..om..om..ore manthram
rithumathi sudhaakaram shivakara shubhaalayam
nee nee neeye kripaakaram
vrathameri thelivode naamariyaathaadaam
paapathin karayaattum appaa appaa palaniyappaa
mizhiverum gaanathin padamaayavane
kaniveri kaniyaakum appaa appaa palaniyappaa
ara maatti thirayaadum laavanyame
niravettitharane nee mohangale
akkalithattile paavayaam enne nee
thrikkarathumpinaal thottunarthoo
akkalithattile paavayaam enne nee
thrikkarathumpinaal thottunarthoo
appaa palaniyappaa velmurukaa
palaniyappaa velmurukaa..
(aarupadai....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അരുളഴകേ ഓംകാരപൊരുളേ മുരുകാ മുരുകാ..
ആറുപടൈ വീടിരുക്ക് നീലമലൈ സേര്‍ന്തിരുക്ക്
കാലമലൈ ഏട്രിരുക്ക് നാനറിവും സേര്‍ന്തിരുക്ക്
(ആറുപടൈ)

ആറ്റ്രോരം പൂട്ടിയാണ്ടവാ മാറ്റാരേ മാറ്റി മാറ്റി വാ
നീ ഒന്നാം കുന്നില്‍ ആടും കാവടി
നീ രണ്ടാം കുന്നില്‍ രാജച്ചേവടി
നീ വള്ളിപ്പെണ്ണിന്‍ കണ്ണിന്‍ കാവടി
നീ തുള്ളിപ്പെയ്യും ആടിക്കാവടി
കാത്തിടണേ കാത്തിടണേ അത്തലകറ്റി കാത്തിടണേ
(ആറുപടൈ....)

പഴനിയില്‍ ഹരോരവം മനമിതില്‍ ഒരേ സ്വരം
വേല്‍ വേല്‍ ഓ ഓ ഒരേവരം
ശിവലയ മനോഹരം ശരവണ ഘടോല്‍ഭവം
ആ ആ ആ ഓ.. ഓ ..നീയേ തുണ
മയിലേറി വിളയാടി ആടി വന്നവനേ
ഞാറത്തിനു കണി നീയേ അപ്പാ അപ്പാ പളനിയപ്പാ
പടിയാറും താണ്ടുമ്പോള്‍ പടി തുറന്നവനേ
മനമേറി ചിരി തൂകും അപ്പാ അപ്പാ പളനിയപ്പാ
കരളേറി കളിയാടും കൈവല്യമേ
പൊരുളാകെ തെളിവാക്കും ചൈതന്യമേ
ചക്കരക്കുന്നിലെ തെങ്കനിവായി നീ
ഇത്തണം പൊങ്കലില്‍ വന്നൊഴുകും
ചക്കരക്കുന്നിലെ തെങ്കനിവായി നീ
ഇത്തണം പൊങ്കലില്‍ വന്നൊഴുകും (2)
അപ്പാ പളനിയപ്പാ വേല്‍മുരുകാ
പളനിയപ്പാ വേല്‍മുരുകാ
(ആറുപടൈ....)

അഴകിയ സരോരുഹം അതിലെഴുമനാഹതം
ഓം ഓം ഓം ഒരേമന്ത്രം
ഋതുമതി സുധാകരം ശിവകരശുഭാലയം
നീ നീ നീയേ കൃപാകരം
വൃതമേറി തെളിവോടെ നാമറിയാതാടാം
പാപത്തിന്‍ കറയാറ്റും അപ്പാ അപ്പാ പളനിയപ്പാ
മിഴിവേറും ഗാനത്തിന്‍ പദമായവനേ
കനിവേറി കണിയാകും അപ്പാ അപ്പാ പളനിയപ്പാ
അറ മാറ്റി തിറയാടും ലാവണ്യമേ
നിറവേറ്റിത്തരണേ നീ മോഹങ്ങളേ
അക്കളിത്തട്ടിലെ പാവയാം എന്നെ നീ
തൃക്കരത്തുമ്പിനാല്‍ തൊട്ടുണര്‍ത്തൂ
അക്കളിത്തട്ടിലെ പാവയാം എന്നെ നീ
തൃക്കരത്തുമ്പിനാല്‍ തൊട്ടുണര്‍ത്തൂ
അപ്പാ പളനിയപ്പാ വേല്‍മുരുകാ
പളനിയപ്പാ വേല്‍മുരുകാ..
(ആറുപടൈ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകിൻ ശ്രീദേവി
ആലാപനം : അഫ്‌സല്‍, ഷീല മണി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
വക്കീൽ
ആലാപനം : തേജ്‌ മെര്‍വിന്‍   |   രചന : തേജ്‌ മെര്‍വിന്‍   |   സംഗീതം : തേജ്‌ മെര്‍വിന്‍