View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാപ്പാടിക്കിളീ ...

ചിത്രംതസ്കര ലഹള (2010)
ചലച്ചിത്ര സംവിധാനംരമേശ്‌ ദാസ്‌
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംസുനില്‍കുമാര്‍ പി കെ

വരികള്‍

Raappaadikkilee mindalle en ponne
aarum aarum kaanaathe
ennum njangal moshtichotte...jeevikkaanaane..
nee ketto..ee raavil sooryan vannaal maanyanmaarellaarum
mundum konde paayum kallanmaaraane
kando..kando..kannan polum vennakkallanaay maarille
aalin mele gopee kaanthan choranaayathum neralle
neram velukkumpol onnum paranjeedalle
panko thanneedaam nallalavilu vilayana muthalukalorupidi...
(raappadikkilee.....)jolikku nadannaal janmangaloduvil thendiya kadhayalle
seettonnu labhichaal shampala madhuram kaiykkum kaniyalle
nero nero maalokare....nenchil neele theeyalle..
penshan praayam vannethiyaal tension nooril nooralle
chilli naanayangal kunnupole undenkil
kallanenkilum nee.....naattil maanyan.....
(raappadikkilee.....)kaalathu pathivaay aadhiyilaliyaan ningade vidhiyalle
sandhyakku manassil pollunna mukhamo vaadum shariyalle
hey...lonum phonum policiyum shaapam thante maasaanthyam
ellaamellaam sammandhamaay maarum rogam sampaadyam
nottu kettukal kunnaay koottinennumundenkil
lokamennume ninte swantham veedu....
(raappadikkilee.....)
രാപ്പാടിക്കിളീ മിണ്ടല്ലേ എന്‍ പൊന്നേ
ആരും ആരും കാണാതെ
എന്നും ഞങ്ങള്‍ മോഷ്ടിച്ചോട്ടെ...ജീവിക്കാനാണേ..
നീ കേട്ടോ..ഈ രാവില്‍ സൂര്യന്‍ വന്നാല്‍ മാന്യന്മാരെല്ലാരും
മുണ്ടും കൊണ്ടേ പായും കള്ളന്മാരാണേ
കണ്ടോ..കണ്ടോ..കണ്ണന്‍ പോലും വെണ്ണക്കള്ളനായ് മാറില്ലേ
ആലിന്‍മേലെ ഗോപീകാന്തന്‍ ചോരനായതും നേരല്ലേ
നേരം വെളുക്കുമ്പോള്‍ ഒന്നും പറഞ്ഞീടല്ലേ
പങ്കോ തന്നീടാം നല്ലളവിലുവിളയണ മുതലുകളൊരുപിടി.....
(രാപ്പാടിക്കിളീ.....)ജോലിക്കു നടന്നാല്‍ ജന്മങ്ങളൊടുവില്‍ തെണ്ടിയ കഥയല്ലേ
സീറ്റൊന്നു ലഭിച്ചാല്‍ ശമ്പള മധുരം കൈയ്ക്കും കനിയല്ലേ
നേരോ നേരോ മാലോകരേ....നെഞ്ചില്‍ നീളേ തീയല്ലേ..
പെന്‍ഷന്‍ പ്രായം വന്നെത്തിയാല്‍ ടെന്‍ഷന്‍ നൂറില്‍ നൂറല്ലേ
ചില്ലിനാണയങ്ങള്‍ കുന്നുപോലെ ഉണ്ടെങ്കില്‍
കള്ളനെങ്കിലും നീ.....നാട്ടില്‍ മാന്യന്‍ .....
(രാപ്പാടിക്കിളീ.....)കാലത്തു പതിവായ്‌ ആധിയിലലിയാന്‍ നിങ്ങടെ വിധിയല്ലേ
സന്ധ്യയ്ക്കു മനസ്സില്‍ പൊള്ളുന്ന മുഖമോ വാടും ശരിയല്ലേ
ഹേ...ലോണും ഫോണും പോളിസിയും ശാപം തന്റെ മാസാന്ത്യം
എല്ലാമെല്ലാം സംബന്ധമായ് മാറും രോഗം സമ്പാദ്യം
നോട്ടുകെട്ടുകള്‍ കുന്നായ് കൂട്ടിനെന്നുമുണ്ടെങ്കില്‍
ലോകമെന്നുമേ നിന്റെ സ്വന്തം വീടു്....
(രാപ്പാടിക്കിളീ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിടരുന്നതിനു (M)
ആലാപനം : ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
വിടരുന്നതിനു (F)
ആലാപനം : അനുപമ വിജയ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
‍ആ പരുന്ത്
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍
നട്ടു വളർത്തിയ
ആലാപനം : അഫ്‌സല്‍   |   രചന : ഹംസ കുന്നത്തേരി   |   സംഗീതം : ഹംസ കുന്നത്തേരി
ചോടും ചുവടും
ആലാപനം : അനുപമ വിജയ്, പ്രദീപ്‌ പള്ളുരുത്തി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍