View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

‍ആ പരുന്ത് ...

ചിത്രംതസ്കര ലഹള (2010)
ചലച്ചിത്ര സംവിധാനംരമേശ്‌ ദാസ്‌
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംശ്യാം ധര്‍മന്‍
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Aa parunthu chemparunthu koodilakki parannappol
mooli vannu pettallo vellimoonga
aattuvakkile chettupaadathu vattam para parannu
nattam karangi vanna vellimoonga
kannethaa doorathu kaanaathoru theerathu
vaazhunna raajaavaakaan neeyum njaanum thamil koottu
(aa parunthu...)

Moonga moonga vellimoonga mannilum vannallo vellimoonga
Poomaanam thaazhathu thullunna pullimaane
pullimaane punnaaram kettu mayangiyo sundari nee
pachilakkaattile pachappanamkiliye
panamkiliye kettiyorungi irikkanathenthinaadee
kalyaanapoothaali chaarthunnathaaru
naanikkaathe penne chollaamo
vaazhakkula chenthengo ketti panthalorungum
vaalittezhuthiya penninu maaranethum
(aa parunthu...)

Thaanathantha thaana thana thana thanthaane
Patharamaattulla pichakathenmalare
thenmalare pattanjoriyittu vannallo nee karale
aakompilee kompilaakkompilaa poomarakkompil
Pookkompil aalavattam pidichaadi kiliyirunne
Ezhunilayulla kannaadi veettil raajaathiyaay koodaalo
maanathu minnana vellithaarangalellaam
thaalathil kondu vanna kaazhcha veykkaam
(Aa parunthu.....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ പരുന്ത് ചെമ്പരുന്ത് കൂടിളക്കി പറന്നപ്പോൾ
മൂളി വന്നു പെട്ടല്ലോ വെള്ളിമൂങ്ങ
ആറ്റുവക്കിലെ ചേറ്റുപാടത്ത് വട്ടം പറ പറന്ന്
നട്ടം കറങ്ങി വന്ന വെള്ളിമൂങ്ങ
കണ്ണെത്താ ദൂരത്ത് കാണാത്തൊരു തീരത്ത്
വാഴുന്ന രാജാവാകാൻ നീയും ഞാനും തമ്മിൽ കൂട്ട്
( ആ പരുന്ത്…)

മൂങ്ങ മൂങ്ങ വെള്ളിമൂങ്ങ മണ്ണിലും വന്നല്ലോ വെള്ളിമൂങ്ങ
പൂമാനം താഴത്ത് തുള്ളുന്ന പുള്ളിമാനേ
പുള്ളിമാനേ പുന്നാരം കേട്ടു മയങ്ങിയോ സുന്ദരീ നീ
പച്ചിലക്കാട്ടിലെ പച്ചപ്പനംകിളിയേ
പനം കിളിയേ കെട്ടിയൊരുങ്ങി ഇരിക്കണതെന്തിനാടീ
കല്യാണപ്പൂത്താലി ചാർത്തുന്നതാര്
നാണിക്കാതെ പെണ്ണേ ചൊല്ലാമോ
വാഴക്കുല ചെന്തെങ്ങോ കെട്ടി പന്തലൊരുങ്ങും
വാലിട്ടെഴുതിയ പെണ്ണിനു മാരനെത്തും
( ആ പരുന്ത്…)

താനതന്ത താന തന തന തന്താനേ…
പത്തരമാറ്റുള്ള പിച്ചക തേൻ മലരേ
തേന്മലരേ പട്ടഞൊറിയിട്ടു വന്നല്ലോ നീ കരളേ
ആ കൊമ്പിലീകൊമ്പിലാമരപ്പൂക്കൊമ്പിൽ
പൂക്കൊമ്പിൽ ആലവട്ടം പിടിച്ചാടി കിളിയിരുന്നേ
ഏഴുനിലയുള്ള കണ്ണാടി വീട്ടിൽ രാജാത്തിയായി കൂടാലോ
മാനത്തു മിന്നണ വെള്ളിത്താരങ്ങളെല്ലാം
താലത്തിൽ കൊണ്ടു വന്ന കാഴ്ച വെയ്ക്കാം
( ആ പരുന്ത്…)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാപ്പാടിക്കിളീ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
വിടരുന്നതിനു (M)
ആലാപനം : ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
വിടരുന്നതിനു (F)
ആലാപനം : അനുപമ വിജയ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
നട്ടു വളർത്തിയ
ആലാപനം : അഫ്‌സല്‍   |   രചന : ഹംസ കുന്നത്തേരി   |   സംഗീതം : ഹംസ കുന്നത്തേരി
ചോടും ചുവടും
ആലാപനം : അനുപമ വിജയ്, പ്രദീപ്‌ പള്ളുരുത്തി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍