View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനാമികാ (F) ...

ചിത്രംഫിഡില്‍ (2010)
ചലച്ചിത്ര സംവിധാനംപ്രഭാകരന്‍ മുത്താന
ഗാനരചനപ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്
സംഗീതംഎസ്‌ ജയന്‍, രമേഷ് ശശി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Anaamikaa...anaamikaa...anaamikaa...

janmam konde shaapam perum anaamikapol
shapthamen janmam.. nindyamen janmam
mokshamaargamariyaathuzhalum
eekaantha padhikayallo ..njaan
eekaantha padhikayallo...
anaamikaa...anaamikaa...anaamikaa...

karuthapookkal maathram viriyumee
ooshara bhoovinnathiridum chakravaalame (2)
marukara shaadwalamo...avide niramulla pookkalundo
snehaparaagam choodiya varnna shalabhangalundo
durgamaveedhikal thaandi vechum kithachum
oduvil njaanethumpol
avide orukkivecheedumo....
oru pon kani enikkaay kaalam..
anaamikaa...anaamikaa...anaamikaa...

braanthan manassukal maathram neyyumee
marubhoovinnathiridum chakravaalame (2)
marukara oorwaramo...
avide snehappoomazha pozhiyaarundo
swapnam peeli vidarthiya
kaadambaree nadanamundo
ushna vaadangaliloode urukiyuruki
oduvil njaanethumpol
avide dhaahaneerittuvaan
kaathuninneedumo sneha gaayakan....
(janmam konde.... )
അനാമികാ...അനാമികാ...അനാമികാ...

ജന്മം കൊണ്ടേ ശാപം പേറും അനാമിക പോല്‍
ശപ്തമെന്‍ ജന്മം നിന്ദ്യമെന്‍ ജന്മം
മോക്ഷമാർഗ്ഗമറിയാതുഴലും
ഏകാന്തപഥികയല്ലോ..ഞാന്‍
ഏകാന്തപഥികയല്ലോ...
അനാമികാ...അനാമികാ...അനാമികാ...

കറുത്തപൂക്കള്‍ മാത്രം വിരിയുമീ
ഊഷരഭൂവിന്നതിരിടും ചക്രവാളമേ (2)
മറുകര ശാദ്വലമോ...അവിടെ നിറമുള്ള പൂക്കളുണ്ടോ
സ്നേഹപരാഗം ചൂടിയ വര്‍ണ്ണശലഭങ്ങളുണ്ടോ
ദുർഗ്ഗമവീഥികള്‍ താണ്ടി വേച്ചും കിതച്ചും
ഒടുവില്‍ ഞാനെത്തുമ്പോള്‍
അവിടെ ഒരുക്കി വെച്ചീടുമോ
ഒരു പൊന്‍കണി എനിക്കായ് കാലം ..
അനാമികാ...അനാമിക...അനാമികാ...

ഭ്രാന്തന്‍മനസ്സുകള്‍ മാത്രം നെയ്യുമീ
മരുഭൂവിന്നതിരിടും ചക്രവാളമേ (2)
മറുകര ഊർവ്വരമോ
അവിടെ സ്നേഹപ്പൂമഴ പൊഴിയാറുണ്ടോ
സ്വപ്നം പീലി വിടര്‍ത്തിയ
കാദംബരീനടനമുണ്ടോ
ഉഷ്ണവാതങ്ങളിലൂടെ ഉരുകിയുരുകി
ഒടുവില്‍ ഞാനെത്തുമ്പോള്‍
അവിടെ ദാഹനീരിറ്റുവാന്‍
കാത്തുനിന്നീടുമോ സ്നേഹഗായകന്‍
(..ജന്മം കൊണ്ടേ.... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനാമിക
ആലാപനം : വരുണ്‍ ജെ തിലക്   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി
ഒരു വേള നിന്നെ ഞാൻ
ആലാപനം : സുജാത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി
ദൂരെ മാമല മേലെ
ആലാപനം : അഖില ആനന്ദ്, നിധിൻ സോമൻ   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി
മഞ്ചാടിക്കൊമ്പിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി