View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുവാതിര [CD] ...

ചിത്രംകന്മദം (1998)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംരാധിക തിലക്‌, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Jija Subramanian

Thiruvaathira thira nokkiya mizhivaarnnoru graamam
kasavaadakal njori chaarthiya puzhayulloru graamam
pakal veyil paanante thudiyil
pathirillaa pazhamozhi chimizhil
nadodikkadha paadum nanthuniyil thuyilunarunnu
(Thiruvaathira....)

maaleyakkaavile pooram kaanaam
panchaarikkooril kottum thaalam kelkkaam
kudakappooppaalakkombil kumbha nilaavil
kudi veykkum gandharvvane neril kaanaam
thinkal praavinu theetta kodukkaan
thaarapponmani nenmani koyyaam
mazhavilkkaivala chaarthiya pennine
veli kazhicha nilaavine varavelkkam
pazhamayezhuthiya paattukalaal
(Thiruvaathira....)

neeraadum neram paadum kadavil neenthaam
koombaalathoniyil ithile pokaam
allippoonthenunnum annaanodum
kaattodum kadha chollum kiliyaay maaraam
vellivilakkil ananja karinthiri
minniminungaan ennayozhikkaam
patharamaattil urukkiyeduthoru
chithira muthine ingane varavelkkaam
kuravayidumoru kuyilmozhiyaay
(Thiruvaathira....)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
പകല്‍ വെയില്‍ പാണന്റെ തുടിയില്‍
പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍
നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ
(തിരുവാതിര...)

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറില്‍ കൊട്ടും താളം കേള്‍ക്കാം
കുടകപ്പൂപ്പാലങ്കൊമ്പില്‍ കുംഭനിലാവില്‍
കുടിവെയ്‌ക്കും ഗന്ധര്‍വ്വനെ നേരിൽ കാണാം
തിങ്കള്‍പ്രാവിനു തീറ്റ കൊടുക്കാന്‍
താരപ്പൊന്മണി നെന്‍മണി കൊയ്യാം
മഴവില്‍ക്കൈവള ചാര്‍ത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേല്‍ക്കാം
പഴമയെഴുതിയ പാട്ടുകളാല്‍
(തിരുവാതിര...)

നീരാടും നേരം പാടും കടവില്‍ നീന്താം
കൂമ്പാളത്തോണിയില്‍ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കില്‍ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാല്‍ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ വരവേല്‍ക്കാം
കുരവയിടുമൊരു കുയില്‍മൊഴിയായ്
(തിരുവാതിര...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവന്തി‌ താഴ്‌വരയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മഞ്ഞക്കിളിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
തിരുവാതിര
ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ദൂരെകരളിലുരുകുമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മഞ്ഞക്കിളിയുടെ
ആലാപനം : രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍