View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒടുവിലൊരു ശോണരേഖയായ്‌ [F] ...

ചിത്രംതിരക്കഥ (2008)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by admin on September 9, 2008oduviloru shona rekhayaay marayunnu sandhya doore
janimrithikal saagarormikal ozhiyaathe shyaamatheeram
pidayumee thaaranaalam
poliyaathe poliyaathe (oduviloru...)

peyyaathe poyoraa mazhamukil thundukul
irul neela raaavu neenthi vannu poovukalaay
Oahoa... oru malar kaniyumaay
pularithan thirumukham iniyum kaanaan vannuvo? (oduviloru..)

janmantharangalil engo maranjora
priya jeevakanam innuthirnnu kathiroliyaay
Oahoa..orumayaay janalazhee..pazhuthiloodanayumo?
iniyee madiyil chaayumo? (oduviloru...)

----------------------------------

Added by admin on September 14, 2008ഒടുവിലൊരു ശോണരേഖയായ്‌ മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മികള്‍ ഒഴിയാതെ ശ്യാമതീരം
പിടയുമീ താരനാളം
പൊലിയാതെ പൊലിയാതെ (ഒടുവിലൊരു...)

പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍
ഇരുള്‍ നീല രാവു നീന്തി വന്നു പൂവുകളായ്‌
ഓഹോ... ഒരു മലര്‍ കണിയുമായ്‌
പുലരിതന്‍ തിരുമുഖം ഇനിയും കാണാന്‍ വന്നുവോ? (ഒടുവിലൊരു..)

ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രിയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്‌
ഓഹോ..ഒരുമയായ്‌ ജനലഴീ..പഴുതിലൂടണയുമോ?
ഇനിയീ മടിയില്‍ ചായുമൊ? (ഒടുവിലൊരു...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികില്‍ നീയില്ലയെന്ന സത്യം [M]
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌
പാലപ്പൂ ഇതളില്‍
ആലാപനം : കെ കെ നിഷാദ്‌, ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌
മഞ്ഞുനീരില്‍ ചെന്തീക്കനല്‍
ആലാപനം : കല്‍പ്പന   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌
ഒന്നോടൊന്നു ചേര്‍ന്നാടി
ആലാപനം : ശങ്കര്‍ മഹാദേവന്‍, രഞ്ജിനി ഹരിദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌
അരികില്‍ നീയില്ലയെന്ന സത്യം [F]
ആലാപനം : ടീനു ടെലന്‍സ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌
ഒടുവിലൊരു ശോണരേഖയായ്‌
ആലാപനം : ശരത്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌
മഞ്ഞുനീരില്‍ ചെന്തീക്കനല്‍
ആലാപനം : മഞ്ജരി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശരത്‌