View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊന്നപ്പൂ ...

ചിത്രംതാവളം (2008)
ചലച്ചിത്ര സംവിധാനംബൈജു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ...ആ....ആ....
കൊന്നപ്പൂപോലെ മുന്നില്‍ കാറ്റിലാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലാളേ ....
കൊന്നപ്പൂപോലെ മുന്നല്‍ കാറ്റിലാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലാളേ ....
പ്രാണന്റെ മുത്തേ നിന്‍ ചന്തമുള്ള മുത്തെല്ലാം
മനസ്സിന്റെ മേട്ടിലാകെ നീ കുടഞ്ഞില്ലേ ...
നീ മെല്ലെ കൂട്ടുകൂടാന്‍ കൂടെ വന്നില്ലേ ....
(കൊന്നപ്പൂപോലെ ...)

ജീവിതച്ചില്ല താനേ പൂക്കുന്നേ ...ഇന്നെന്‍
പന്തലിച്ച വാടിയില്‍ നീ ചേരുമ്പോള്‍..
ജീവിതച്ചില്ല താനേ പൂക്കുന്നേ ...ഇന്നെന്‍
പന്തലിച്ച വാടിയില്‍ നീ ചേരുമ്പോള്‍..
പുന്നാരച്ചുംബനങ്ങള്‍ പഞ്ചാരക്കൊഞ്ചലോടെ
നേദ്യംപോല്‍ തൂകി നീയെന്‍ ചുണ്ടിലാകെ ...
ആ...ആ....ആ....
(കൊന്നപ്പൂപോലെ ...)

അമ്മതന്‍ കോവിലില്‍ നീ ചെല്ലുന്നോ ...പു ത്തന്‍
തൊട്ടിലൊന്നു നീ നടയ്ക്കല്‍ നൽകുന്നോ ....
അമ്മതന്‍ കോവിലില്‍ നീ ചെല്ലുന്നോ ...പു ത്തന്‍
തൊട്ടിലൊന്നു നീ നടയ്ക്കല്‍ നൽകുന്നോ ....
പുന്നാരക്കുഞ്ഞിനെ നീ സമ്മാനം പോലെ വാങ്ങി
ആനന്ദത്തേന്‍ ചൊരിഞ്ഞെന്‍ ജന്മമാകെ ....
ആ...ആ....ആ....
(കൊന്നപ്പൂപോലെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനകേറാമല
ആലാപനം : ഫ്രാങ്കോ, നടേശ്‌ ശങ്കര്‍, റിബു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : നടേശ്‌ ശങ്കര്‍
താവളങ്ങളില്ല
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : നടേശ്‌ ശങ്കര്‍
വെള്ളികൊലുസുമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : നടേശ്‌ ശങ്കര്‍