View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജില്ലു ജില്ലു നീ ...

ചിത്രംമായ ബസാര്‍ (2008)
ചലച്ചിത്ര സംവിധാനംതോമസ് സെബാസ്റ്റ്യൻ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംരാഹുല്‍ രാജ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍, സിസിലി, സായനോര ഫിലിപ്പ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010
ജില്ലു ജില്ലു നീ മുന്നിൽ മിന്നും നാട്ടുസുന്ദരിപ്പെണ്ണേ
നില്ല് നില്ല് നീ നാണിക്കല്ലേ നല്ല കണിയഴകേ (2)
ആവണിതീരത്തെ പൂവണിച്ചില്ലേ നിൻ
കൈത്താളമോടെ പാടിയേതോ പൂങ്കുയിൽ
പൂമരക്കൊമ്പത്തെ പൂങ്കുയിൽ നീയല്ലേ
പൊന്നോണമോടെ വന്നു ചേരൂ ജീവനിൽ
തുടുത്തൊന്നു നിൽക്കും നിന്നെ തനിച്ചൊന്നു
കാണാനെന്നും കടക്കണ്ണു മീട്ടുന്നില്ലേ മൗനമേ
ഓഹോ ഹോ ഹോ
കടക്കണ്ണുകൊണ്ടേ നീയോ വിളിക്കുന്ന നേരം പൊന്നേ
പിടയ്ക്കുന്നു മോഹം താനേ നെഞ്ചിനുള്ളിലായ്
(ജില്ലു ജില്ലു...)


ലേലലേ ലേലലേ ലേലലേ ലേയ്
ലേലലേ ലേലലേ ലേലലേ ലേയ്
മാരി പോലെ മേനിയാകെ ചന്തമെഴുതണു ഞാനേ
കൊഞ്ചലോടെ കൂടുവാനോ മായാ മതി മതി കൂടെ
എൻ മിഴിക്കോണിലുണ്ടേ ഈ സിന്ദൂരസൂര്യൻ
എൻ കളിക്കൂട്ടുകാരൻ ഈ വമ്പനെന്നെന്നും
എൻ മിഴിക്കോണിലുണ്ടേ ഈ സിന്ദൂരസൂര്യൻ
എൻ കളിത്തോഴനീ നായകൻ
തുടുത്തൊന്നു നിൽക്കും നിന്നെ തനിച്ചൊന്നു
കാണാനെന്നും കടക്കണ്ണു മീട്ടുന്നില്ലേ മൗനമേ
ഓഹോ ഹോ ഹോ
കടക്കണ്ണുകൊണ്ടേ നീയോ വിളിക്കുന്ന നേരം പൊന്നേ
പിടയ്ക്കുന്നു മോഹം താനേ നെഞ്ചിനുള്ളിലായ്
(ജില്ലു ജില്ലു...)

തര തര തര തര...തര തര തര തര...
പാട്ടു മൂളും പെൺകിളി നിൻ നാദമധുരിമ നീളേ
കേട്ടുകൊണ്ടേ കണ്ടിരിക്കാനുള്ള കളമൊഴി നീയേ
എൻ നില കൂട്ടിലിന്നും നീ ചങ്ങാലിയല്ലേ
എൻ മനസ്സിന്റെ പിന്നിൽ നീ മാരിവില്ലല്ലേ
നിൻ വലയ്ക്കുള്ളിൽ വീഴും പൂമീനല്ല പിന്നെ
കണ്ണിണക്കുള്ളൊരീ സുന്ദരൻ
ഹേ കരടാതല്ലി കണ്ണിൽ ഒന്നിളകിയതല്ലേ മുന്നിൽ
ഹേ ഹേ നിൻ കൊക്കിലുടയ്ക്കണ
മിഴിമുനയാണേ പോടീ വായാടി ഹേ ഹേ
കരളു തിളയ്ക്കുന്നുണ്ടേ ഹേ ഈ കനലു പറക്കുന്നുണ്ടേ
ഹേ നിൻ കഥയോ നിൻ കരിയോ നീ കണ്ടോ കൂത്താടീ
ഓ,...ഓ...ഓ...ഓ...നിധിനാ...പാപാ....

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 7, 2011
 

Jillu jillu nee munnil minnum naattusundarippenne
nillu nillu nee naanikkalle nalla kaniyazhake (2)
aavanitheerathe poovanichille nin
kaithaalamode paadiyetho poonkuyil
poomarakkompathe poonkuyil neeyalle
ponnodamode vannu cheroo jeevanil
thuduthonnu nilkkum ninne thanichonnu
kaanaanennum kadakkannu meettunnille mouname
oho ho ho
kadakkannu konde neeyo vilikkunna neram ponne
pidakkunnu moham thaane nenchinullilaay
(Jillu jillu...)


ley ley ley ley ley ley ley ley ley ley
ley ley ley ley ley ley ley ley ley ley
maari pole meniyaake chanthamezhuthanu njaane
konchalode kooduvaano maayaa mathi mathi koode
en mizhikkonilunde ee sindoora sooryan
en kalithozhanee naayakan
thuduthonnu nilkkum ninne thanichonnu
kaanaanennum kadakkannu meettunnille mouname
oho ho ho
kadakkannu konde neeyo vilikkunna neram ponne
pidakkunnu moham thaane nenchinullilaay
(Jillu jillu...)


thara thara thara thara thara thara
paattu moolum penkili nin naadamadhurima neele
kettu konde kandirikkaanulla kalamozhi neeye
en nila koottilinnum nee changaaliyalle
en manassinte pinnil nee maarivillalle
nin valakkullil veezhum poomeenalla pinne
kanninakkulloree sundaran
hey karadaathalli kannil onnilakiyathalle munnil
hey hey nin kokkiludakkana
mizhimunayaane podee vaayaadee hey hey
karalu thilakkanunde hey ee kanalu parakkunnunde
hey nin kadhayo nin kariyo nee kando koothaadee
oh..oh...oh... nidhinaa paapaa.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിയില്‍ മിഴിയില്‍ മാന്മിഴിയില്‍ (അസ്സലസ്സലായി)
ആലാപനം : സുജാത മോഹന്‍, രാഹുല്‍ രാജ്‌, ശ്രീനിവാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാഹുല്‍ രാജ്‌
മിഴിയില്‍ മിഴിയില്‍ മാന്മിഴിയില്‍
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാഹുല്‍ രാജ്‌