View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവില്ലിനഴകിന്റെ ...

ചിത്രംഅപൂര്‍വ്വ – ദ റെയര്‍ സ്കൂള്‍ ഡേയ്സ് (2008)
ചലച്ചിത്ര സംവിധാനംനിതിന്‍ രാമകൃഷ്ണന്‍
ഗാനരചനപൂജ രാജേഷ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംമധു ബാലകൃഷ്ണന്‍, മഞ്ജരി

വരികള്‍

Added by maathachan@gmail.com on October 28, 2008ആാ..ആാ..ആാ...
മഴവില്ലിന്നഴകിന്റെ മുഖമൊന്നു കാണാന്‍
മഴവാര്‍ന്ന നേരത്ത്‌ ഞാനിരുന്നു (മഴവില്ലിന്‍..)
അന്നേരം അരികത്തു കുളിരായണഞ്ഞാല്‍
അറിയുമോ നീയെന്നെ കൂട്ടുകാരാ ?
ചെമ്പനീര്‍ പൂവിനെ കാണാതിരിക്കുമോ?
ഇമ്പമായ്‌ നെഞ്ചോട്‌ ചേര്‍ത്തിടട്ടേ ?
ഇല്ലില്ല ഞാനെന്റെ വഴിയേ പറക്കാം
മല്ലിപ്പൂ മലരായ്‌ മാലതീര്‍ക്കാന്‍

മുളം തണ്ടിലൂറുന്ന പാട്ടായ്‌ പിറന്നാല്‍
അതിലലിയും രാഗമായ്‌ വരുമോ സഖീ ?
ആ രാഗം അലിയുന്ന അലകളില്‍
ഞാനേറെ അനുരാഗ കടലിന്റെ തീരത്തണയാം

വെണ്ണിലാവഴകിന്റെ ചന്തത്തില്‍ കൊഞ്ചുന്ന
അധരത്തില്‍ മുല്ലപ്പൂ ചേര്‍ത്തു വയ്ക്കാന്‍
നിന്‍ മാറില്‍ അണിയാനായ്‌ അരിമുല്ല പൂമാല
നല്‍കാം ഞാന്‍ തുണയാകുമോ പ്രിയനേ ? (മഴവില്ലിന്‍..)


----------------------------------


Added by maathachan@gmail.com on October 28, 2008aa..aa..aa..aa..
mazhavillinnazhakinte mukhamonnu kaanan
mazhavarnna nerathu njanirunnu (mazhavillin..)
anneram arikathu kulirayananjaal
ariyumo neeyenne koottukara ?
chempaneer poovine kaanathirikkumo ?
inbamaay nenchodu cherthidatte ?
illilla njante vazhiye parakkam
mallippoo malaray malatheerkkaan

mulam thandiloorunna paattay pirannal
athilaliyum ragamay varumo sakhee
aa ragam aliyunna alakalil
njanere anuraga kadalinte theerathanayaam

vennilavazhakinte chanthathil konchunna
adharathil mullappoo cherthu vakkan
nin maril aniyanaay arimulla poomala
nalkam njan thunayakumo priyane ?(mazhavillin ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മാത്ര മിണ്ടാതെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂജ രാജേഷ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
തീരം തേടി
ആലാപനം : അജയ്‌ സത്യന്‍   |   രചന : പൂജ രാജേഷ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
തീരം തേടി
ആലാപനം : അഫ്‌സല്‍   |   രചന : പൂജ രാജേഷ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
എന്‍ ജീവനേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പൂജ രാജേഷ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ലോര്‍ഡ്‌ ഓഫ്‌ ലൈറ്റ്‌
ആലാപനം : സ്നേഹ   |   രചന : പാര്‍വ്വതി വാര്യര്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ