View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിലൂടങ്ങിങ്ങ് ...

ചിത്രംചിത്രശലഭങ്ങളുടെ വീട് (2008)
ചലച്ചിത്ര സംവിധാനംകൃഷ്ണകുമാര്‍ (ചിത്രശലഭങ്ങളുടെ വീട്)
ഗാനരചനഉണ്ണികൃഷ്ണന്‍ വയനാട്
സംഗീതംമുഹമ്മദ്‌ ഷക്കീല്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Ajay Menon

vinniloodangingu paariparakkunna vellipparavakale
vellimekhangale vellunna thoovenma aaru pakarnnu thannu
vellikkolussum kilukkiyodidunna kattarin kanyakale
karalu kulirkkunna pattupadikkondengu pokeedunnu ningal

maamara chillayil oonjaliladuvan
manthoppiloodoru thennalayalayuvan ningalum porunnuvo?
muthassikadhayile muthukal kondoru malakoruthu nalkam
mullappoonkaavilum munthirithoppilum kannupothikkalikkaam

manathe marivil varnangal kondoru pookalam theerthu nalkam
kunjattakkiliyude kootile kunjinu tharattu paattu paadam
pookkaitha pookkunna puzhayude theerathu kaliveedorukki vakkam
akasaveedhiyil appooppan thadipol athiseekhram yathra pokam
(vinniloodangingu..)
വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍

വിണ്ണിലൂടങ്ങിങ്ങു പാറിപാറക്കുന്ന വെള്ളിപ്പറവകളേ
വെള്ളിമേഘങ്ങളേ വെല്ലുന്ന തൂവെണ്മ ആരു പകര്‍ന്നു തന്നു?
വെള്ളിക്കൊലുസ്സും കിലുക്കിയോടിടുന്ന കാട്ടാറിന്‍ കന്യകളേ
കരളു കുളിര്‍ക്കുന്ന പാട്ടുപാടിക്കൊണ്ടെങ്ങു പോകീടുന്നു നിങ്ങള്‍

മാമരച്ചില്ലയില്‍ ഊഞ്ഞാലിലാടുവാന്‍
മാന്തോപ്പിലൂടൊരു തെന്നലായാലയുവാന്‍ നിങ്ങളും പോരുന്നുവോ?
മുത്തശ്ശിക്കഥയിലെ മുത്തുകള്‍ കൊണ്ടൊരു മാലകോര്‍ത്തു നല്‍കാം
മുല്ലപ്പൂങ്കാവിലും മുന്തിരിത്തോപ്പിലും കണ്ണുപൊത്തിക്കളിക്കാം

മാനത്തെ മാരിവില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു നല്‍കാം
കുഞ്ഞാറ്റക്കിളിയുടെ കൂട്ടിലെ കുഞ്ഞിനു താരാട്ടു പാട്ടു പാടാം
പൂക്കൈത പൂക്കുന്ന പുഴയുടെ തീരത്തു കളിവീടൊരുക്കി വെയ്ക്കാം
ആകാശവീഥിയില്‍ അപ്പൂപ്പന്‍താടിപോല്‍ അതിശീഘ്രം യാത്ര പോകാം
(വിണ്ണിലൂടങ്ങിങ്ങു..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണിലൂടെ [Bit]
ആലാപനം : നിഖിൽ കടലുണ്ടി   |   രചന : ഉണ്ണികൃഷ്ണന്‍ വയനാട്   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍
ഒന്നാം നാൾ
ആലാപനം : നിഖിൽ കടലുണ്ടി, പ്രവീൺ വിജയകൃഷ്ണ   |   രചന : ഉണ്ണികൃഷ്ണന്‍ വയനാട്   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍
ഒന്നാം നാള്‍ [M]
ആലാപനം : പ്രവീൺ വിജയകൃഷ്ണ   |   രചന : ഉണ്ണികൃഷ്ണന്‍ വയനാട്   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍
വിണ്ണിലൂടെ [M]
ആലാപനം : പ്രവീൺ വിജയകൃഷ്ണ   |   രചന : ഉണ്ണികൃഷ്ണന്‍ വയനാട്   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍
കാക്ക ദൃഷ്ടി
ആലാപനം : മുഹമ്മദ്‌ ഷക്കീല്‍   |   രചന : ഉണ്ണികൃഷ്ണന്‍ വയനാട്   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍