View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രിമഴ MD] ...

ചിത്രംരാത്രിമഴ (2008)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനസുഗതകുമാരി
സംഗീതംരമേഷ് നാരായൺ
ആലാപനംഗായത്രി അശോകന്‍, രമേഷ് നാരായൺ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
രാത്രി മഴ.. രാത്രി മഴ
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിർത്താതെ പിറു പിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയേപ്പോലെ...

രാത്രി മഴ
പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ
എന്നെചിരിപ്പിച്ചും കുളിർ കോരിയണിയിച്ചും
വെണ്ണിലാവേക്കാൾ
പ്രിയം തന്നുറക്കിയോരന്നത്തെ
എൻ പ്രേമ സാക്ഷി...രാത്രി മഴ....

രാത്രി മഴ....
രാതി മഴയോടു ഞാൻ പറയട്ടെ
നിന്റെ ശോകാർദ്രമാം
സംഗീതമറിയുന്നു ഞാൻ
നിന്റെ അലിവും അമർത്തുന്ന രോഷവും
ഇരുട്ടത്തു വരവും തനിച്ചുള്ള
തേങ്ങി കരച്ചിലും
പുലരിയെത്തുമ്പോൾ മുഖം
തുടച്ചുള്ള നിൻ ചിരിയും
തിടുക്കവും നാട്യവും ഞാനറിയുന്നു.....
അറിയുന്നതെന്തു കൊണ്ടെന്നോ സഖീ
ഞാനുമിതുപോലെ രാത്രി മഴ പോലെ...
രാത്രി മഴ പോലെ...രാത്രി മഴ പോലെ...
രാത്രി മഴ പോലെ...

ആ...ആ...ആ...ആऽ/
രി മ ധ മ രി രെ ആ ..ആ....ആ....

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010

Rathri mazha rathri mazha
chummathe kenum chirichum vithumbiyum
nirthathe pirupiruthum
neeenda mudiyittulachum kuninjirikkunnoru
yuvathiyaam bhranthiye pole

raathri mazha
pandente sowbhagya rathrikalil
enne chirippichu kulir koriyaniyicha vennilaavekkaal
priyam thannurakkiyorannathe en prema saakshi
rathri mazha

raathri mazha
raathri mazhayodu njan parayatte
ninte sokaardramam sangeethamariyunnu njan
ninte alivum amarthunna roshavum
iruttathu varavum thanichulla thengikarachilum
pulariyethumbol mugham thudachulla nin chiriyum
thidukkavum natyavum njanariyunnu..
ariyunnathenthukondenno sakhee
njanumithu pole rathrimazha pole...
raathri mazha pole...raathri mazha pole..

aa...aa...aa...aa...
ri ma dha dha ma re re.. aa..aa.aa...
aa....aa..aa..aa..aa...aa....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭാസുരി ഭാസുരി
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
രാത്രിമഴ [FD]
ആലാപനം : കെ എസ്‌ ചിത്ര, ഗായത്രി അശോകന്‍   |   രചന : സുഗതകുമാരി   |   സംഗീതം : രമേഷ് നാരായൺ
മനസ്സി നഭസ്സി
ആലാപനം : രമേഷ് നാരായൺ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രമേഷ് നാരായൺ
മൺവീണയിൽ ഇളവേൽക്കു [എൻ നെഞ്ചിലേ ജലശംഖിൽ രാവിൽ വിൺഗംഗയായ്‌ നീ നിറയു]
ആലാപനം : ഹരിഹരന്‍   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ആലോലം കണ്‍മണി [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ആലോലം കണ്മണി (ഹമ്മിങ്)
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ആലോലം കണ്‍മണി [M]
ആലാപനം : കെ കെ നിഷാദ്‌   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ