

Chithrasalabhame ...
Movie | Karayilekku Oru Kadaldooram (2010) |
Movie Director | Vinod Mankara |
Lyrics | ONV Kurup |
Music | M Jayachandran |
Singers | KS Chithra, Madhu Balakrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Chithrashalabhame...chithrashalabhame... apsarassukal thedum chithrashalabhame nee athramel snehichathenthinenne.. athramel snehichathenthinenne.. njaanoru kaattupoovalle.... ghanashyaama kaananam kanivecha poovalle... chithrashalabhame... Tharulathaa vrindamaadum ivideyen kalippanthal varuu...varuu.. ennu ninne vilichuvo.. dala marmmarngal polum madhuramaay aaro meettum jalatharangathin lola shruthipole... Tharala lalithamathilolam thanu thazhuki pavananu velam malar mizhikale...madhu mozhikale varu...thalika niraye yariyoramrutha kalabhavumaay.. Ethrayo poovukal hridayam nedicha chithrashalabhamalle... ninakkenne ishttamennenthinothi ishttamennenthinothi... chithrashalabhame... Pulakithayaaminee sakhikal saakshiyaay kaliyarangithilaadi thimirthuu naam mudiyulanjaadumoru mulankaadupole peeli vidarthiya mayil pole nirthamaadi njaan Uyirilunarumoru gaanam kalamurali choriyumoru naadam shruthibharithamaay karal kavarave oru pranaya madhura madana lahariyathilaliye... Mattoru poovinte madiyil mayangiya chithrashalabhamalle... ninakkenne ishttamennenthinothi ishttamennenthinothi... chithrashalabhame... Aa...aa....aa..... thom nisa thajanu dheem pama janu tha sa nisa thadhim mapa thanam thom.. Nisa thaja nu dheem... pama janu thasa nisa thadhim mapa thanam thom.. nisa thaja nu dheem... pama janu thasa (12) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചിത്രശലഭമേ ചിത്രശലഭമേ അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? ഞാനൊരു കാട്ടുപൂവല്ലേ? ഘനശ്യാമകാനനം കണിവച്ച പൂവല്ലേ? ചിത്രശലഭമേ... തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ വരു! വരു! എന്നു നിന്നെ വിളിച്ചുവോ ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും ജലതരംഗത്തിൻ ലോലശ്രുതിപോലെ തരളലളിതമതിലോലം തനു തഴുകി പവനനനുവേലം മലർമിഴികളേ മധുമൊഴികളേ വരു! തളിക നിറയെ- യരിയൊരമൃതകളഭവുമായ് എത്രയോ പൂവുകൾ ഹൃദയം നേദിച്ച ചിത്രശലഭമല്ലേ! നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി? ഇഷ്ടമെന്നെന്തിനോതി? ചിത്രശലഭമേ... പുളകിതയാമിനീ സഖികൾ സാക്ഷിയായ് കളിയരങ്ങിതിലാടിത്തിമിർത്തൂ നാം മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ പീലി വിടർത്തിയ മയിൽപോലെ നൃത്തമാടി ഞാൻ ഉയിരിലുണരുമൊരു ഗാനം കളമുരളി ചൊരിയുമൊരു നാദം ശ്രുതിഭരിതമായ് കരൾ കവരവേ ഒരു പ്രണയമധുര മദനലഹരിയതിലലിയേ മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ ചിത്രശലഭമല്ലേ! നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി? ഇഷ്ടമെന്നെന്തിനോതി? ചിത്രശലഭമേ... ആ .....ആ .....ആ ..... തോം നിസ തജന് ധീം പമ ജനു താ സാ നിസ തധിം മപ തനം തോം ... നിസ തജന് ധീം .... പമ ജനു താ സാ നിസ തധിം മപ തനം തോം ... നിസ തജന് ധീം .... പമ ജനു താ സാ (12 ) |
Other Songs in this movie
- Thannaane Thaane
- Singer : Janardanan Puthussery | Lyrics : | Music : M Jayachandran
- Pachilachaarthaam [M]
- Singer : G Venugopal | Lyrics : Vinod Mankara | Music : M Jayachandran
- Pachilachaarthaam
- Singer : Sujatha Mohan | Lyrics : Vinod Mankara | Music : M Jayachandran
- Neeyillayenkil
- Singer : M Jayachandran | Lyrics : K Sachithanandan | Music : M Jayachandran
- Hridayathin Madhupaathram (F)
- Singer : KS Chithra | Lyrics : ONV Kurup | Music : M Jayachandran
- Hridayathin Madhupaathram
- Singer : KJ Yesudas | Lyrics : ONV Kurup | Music : M Jayachandran