ഒരു റോസാപ്പൂവിൻ ...
ചിത്രം | ഓറഞ്ച് (2012) |
ചലച്ചിത്ര സംവിധാനം | ബിജു വർക്കി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | മണികാന്ത് കദ്രി |
ആലാപനം | ബെന്നി ദയാല്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Orurosaappoovinnolikan mullu manassin murivaayi athuvaariyerinjoru pollum manju karalil kanalaayi kariraavin nenchil thinkal thellu nirakan chiriyaayi... athu thaazhvarayezhuthiya kavithayilaalum kanakaaksharamaayi oru neermaniyaay pularikalil ponnithalil priyatharamaravikalil njaanaadya sugandhavumaayidakalarum raavukal pakalukalariyaathe- yathilaazhathilaazhathiloru then thulli aaraaduvaanen puzhayaakum.... (orurosaappoovin.....) Vellilkkili paarum kaarmukiloram eeran mudi kothum maargazhimaasam minnalaay.....minnalaay....kankalil thenni nee oru malathan thaazhvarayil veenumarinjoru karivaarmukiline vaariyeduthu parannu kuthikkum aakaashamoru ven kudayaakum.... (orurosaappoovin.....) Anthippuzha neenthum venmathi pole pande ennullil nin mukha bimbam thennale.....thennale.....ennilekkonnuvaa.. karuka viral kathiroliyaal mothiramaniyum pulariyilaarude kaaladinaadathilaakeyunarnnen aakaashamoru pon chirakaay.... (Orurosaappoovin.....)(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരു റോസാപ്പൂവിന്നൊളി കൺ മുള്ളു് മനസ്സിന് മുറിവായി....... അതു വാരിയെറിഞ്ഞൊരു പൊള്ളും മഞ്ഞു് കരളില്‍ കനലായി........ കരിരാവിന് നെഞ്ചില്‍ തിങ്കള്‍ തെല്ല് നിറകണ്‍ ചിരിയായി ... അതു താഴ്വരയെഴുതിയ കവിതയിലാളും കനകാക്ഷരമായി...... ഒരു നീര്മണിയായ് പുലരികളില്‍ പൊന്നിതളില് പ്രിയതരമറവികളില് ഞാനാദ്യസുഗന്ധവുമായിടകലരും രാവുകൾ പകലുകളറിയാതേ- യതിലാഴത്തിലാഴത്തിലൊരു തേന്‍ തുള്ളി ആറാടുവാനെന് പുഴയാകും.... (ഒരുറോസാപ്പൂ.....) വെള്ളില്ക്കിളി പാറും കാര്മുകിലോരം ഈറന്‍ മുടികോതും മാര്‍ഗഴി മാസം മിന്നലായ്.....മിന്നലായ്....കണ്‍കളില്‍ തെന്നി നീ ഒരു മലതന്‍ താഴ്വരയില് വീണുമറിഞ്ഞൊരു കരിവാര്മുകിലിനെ വാരിയെടുത്തു പറന്നു കുതിക്കും ആകാശമൊരു വെണ്കുടയാകും.... (ഒരുറോസാപ്പൂ.....) അന്തിപ്പുഴ നീന്തും വെണ്മതി പോലെ പണ്ടേ എന്നുള്ളില്‍ നിന് മുഖബിംബം തെന്നലേ.....തെന്നലേ.....എന്നിലേക്കൊന്നുവാ.. കറുക വിരല്‍ കതിരൊളിയാല്‍ മോതിരമണിയും പുലരിയിലാരുടെ കാലടിനാദത്തിലാകെയുണര്ന്നെന് ആകാശമൊരു പൊന്ചിറകായി............ (ഒരുറോസാപ്പൂ.....)(2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിങ്കൾ തോളത്തോ
- ആലാപനം : കാര്‍ത്തിക് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികാന്ത് കദ്രി
- നീർപ്പളുങ്കുമിഴി
- ആലാപനം : വിനീത് ശ്രീനിവാസന്, ശ്വേത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികാന്ത് കദ്രി
- വാനം തന്ന
- ആലാപനം : സിസിലി | രചന : സി ആര് മേനോന് | സംഗീതം : അഫ്സല് യൂസഫ്
- കണ്ണിമുന്നാലേ
- ആലാപനം : മാണിക്യ വിനായകം, സൂര്യമുഖി | രചന : മുത്തമിഴ് | സംഗീതം : മണികാന്ത് കദ്രി