

രാഗചന്ദ്രനറിയാതെ ...
ചിത്രം | ലിവിംഗ് ടുഗതര്‍ (2011) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കാര്‍ത്തിക്, ശ്വേത മോഹന്‍ |
വരികള്‍
raagachandranariyaathe raathrimunthirikal poothu, pranayamaay kaattu melle athu cholli kilikalaakkadhayarinju, rahasyamaay vennilaavin priyaraagam, viraharaavin anuraagam ennil veenalinjozhukee kavithayaay kavitha kettu njaanaake vivasayaay (raagachandran...) moham oru greeshmamaay, pulakam sisiramaay pranayam vasanthamaay, punarum hemanthamaay mukilinazhakil mazhavillin kaavyavarshamaay njaan thirakal ilakum alakadalin hridayatheeramay njaan kaikal cherthu thazhukumbol nenchu chernnu padarum nee aardramarmarangalil aadyamaay muzhukum njaan (raagachandran..) malaril varivandu njaan malarum arimulla njan viriyum nilaavunjaan vidarunnoraambal njan mizhiyil mizhikalunarumbol manassu manassil mayangunnu mozhiyil mozhikaluthirumbol madhuram mounamunarunnu viral thalodi alayumbol madanaveenayaakum nee madaninaadamunarumbol rathitharangamaakum njaan (raagachandran...) | രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ് കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ് വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗം എന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ് കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..) മോഹം ഒരു ഗ്രീഷ്മമായ് പുളകം ശിശിരമായ് പ്രണയം വസന്തമായ്, പുണരും ഹേമന്തമായ്, മുകിലിനഴകില്‍ മഴവില്ലിന്‍ കാവ്യവര്‍ഷമായ് ഞാന്‍ തിരകളിളകും അലകടലിന്‍ ഹൃദയതീരമായ് ഞാന്‍ കൈകള്‍ ചേര്‍ത്തു തഴുകുമ്പോള്‍ നെഞ്ചു ചേര്‍ന്നു പടരും നീ ആര്‍ദ്രമര്‍മരങ്ങളില്‍ ആദ്യമായ് മുഴുകും ഞാന്‍ (രാഗചന്ദ്രനറിയാതെ..) മലരില്‍ വരിവണ്ടു ഞാന്‍ മലരും അരിമുല്ല ഞാന്‍ വിരിയും നിലാവു ഞാന്‍ വിടരുന്നൊരാമ്പല്‍ ഞാന്‍ മിഴിയില്‍ മിഴികളുണരുമ്പോള്‍ മനസ്സു മനസ്സില്‍ മയങ്ങുന്നു മൊഴിയില്‍ മൊഴികളുതിരുമ്പോള്‍ മധുരമൌനമുണരുന്നു വിരല്‍ തലോടിയലയുമ്പോള്‍ മദനവീണയാകും നീ മദനിനാദമുയരുമ്പോള്‍ രതിതരംഗമാകും ഞാന്‍ (രാഗചന്ദ്രനറിയാതെ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓം കരിയേ [ഇളക് നാഗേ]
- ആലാപനം : ജനാർദ്ദനൻ പുതുശേരി, സന്നിധാനന്ദന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- കുട്ടിക്കുറുമ്പാ
- ആലാപനം : കോറസ്, അനില | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പാട്ടിന്റെ പാല്‍ക്കടവില്‍
- ആലാപനം : ശ്രേയ ഘോഷാൽ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- കുട്ടിക്കുറുമ്പാ
- ആലാപനം : സുദീപ് കുമാര്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പാട്ടിന്റെ പാല്‍ക്കടവില്‍
- ആലാപനം : വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- സാമരസരഞ്ജിനി
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മല്ലികപ്പൂങ്കൊടിയേ [മയങ്ങൂ നീ]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍