View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ചക്കടാ വണ്ടി ...

ചിത്രംദി മെട്രോ (2011)
ചലച്ചിത്ര സംവിധാനംബിപിൻ പ്രഭാകർ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംപ്രദീപ്‌ പള്ളുരുത്തി, സച്ചിന്‍ വാരിയര്‍, അനൂപ് നായര്‍, യാസിൻ നിസ്സാർ

വരികള്‍

Daay...ee chakkada vandi paayanathengottaa
da da daay chaaraayakkuppi thullana kandittaa
daay kaakkaalan njandu chaadanathengottaa
do do doy pacholakkozhi koovana kettittaa..
thaanthonnippoo nulli paayunna neram
thoraatha then thulli thedunna neram
kaanaatha poorangal kaanaanaay vegam
kuthichu po chellachangaathee....
(daay...ee chakkada vandi ...)

thiruvilwaamala mele karineelappuka thooki
pidikittaakkoottam koothaadana shakadathakidalle
cherukaalam thaandumpol muribeedippukayoothi
chiri thookichummaa kooraayana paadum tharamalle
kunnolam sneham vaarithannaalum vendennellaamothi
thaalam thullaathe killaadi kunjaade....
muttolam chaadikkeri aakaasham thottennothikkondu
kemam chollaathe kuruvaalippoomeene...
ellaarumonnaayaal ullaasakkaalam...
kaanaatha poorangal kaanaanaay vegam
kuthichu po chellachangaathee....
(daay...ee chakkada vandi ...)

ozhiyaanakkulameri padukoottan valaveri
adi thettaathereppaanjodiya cheettappuliyalle
eri venal vazhi neele cheru thoovalkkulirode
kuzhaloothum neram paadaanoru kunjaattakkiliyundo
oh maanathe vegam pole thazhathoododi chaadichaadi
kaanaaminnonnaay kanikaanaakkolangal
neram poy nere nammal vegam poy ere dooram thaandi
mele chellumpol kudi velathaalangal...
changaathi nannaayaal kannaadi vendaa
kaanaatha poorangal kaanaanaay vegam
kuthichu po chellachangaathee....
(daay...ee chakkada vandi ...)
ഡായ്...ഈ ചക്കടവണ്ടി പായണതെങ്ങോട്ടാ
ഡാ ഡാ ഡായ് ചാരായക്കുപ്പി തുള്ളണ കണ്ടിട്ടാ
ഡായ് കാക്കാലന്‍ ഞണ്ടു് ചാടണതെങ്ങോട്ടാ
ഡൊ ഡൊ ഡോയ് പച്ചോലക്കോഴി കൂവണ കേട്ടിട്ടാ
താന്തോന്നിപ്പൂനുള്ളി പായുന്ന നേരം
തോരാത്ത തേന്‍ തുള്ളി തേടുന്ന നേരം
കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം
കുതിച്ചു പോ ചെല്ലച്ചങ്ങാതീ....
(ഡായ്...ഈ ചക്കടവണ്ടി...)

തിരുവില്വാമല മേലേ കരിനീലപ്പുക തൂകീ
പിടികിട്ടാക്കൂട്ടം കൂത്താടണ ശകടത്തകിടല്ലേ
ചെറുകാലം താണ്ടുമ്പോള്‍ മുറിബീഡിപ്പുകയൂതി
ചിരിതൂകിച്ചുമ്മാ കൂരായണ പാടും തറമല്ലേ
കുന്നോളം സ്നേഹം വാരിത്തന്നാലും വേണ്ടെന്നെല്ലാമോതി
താളം തുള്ളാതെ കില്ലാടിക്കുഞ്ഞാടേ....
മുട്ടോളം ചാടിക്കേറി ആകാശം തൊട്ടെന്നോതിക്കൊണ്ടു്
കേമം ചൊല്ലാതെ കുറുവാലിപ്പൂമീനേ...
എല്ലാരുമൊന്നായാല്‍ ഉല്ലാസക്കാലം...
കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം
കുതിച്ചു പോ ചെല്ലച്ചങ്ങാതീ....
(ഡായ്...ഈ ചക്കടവണ്ടി...)

ഒഴിയാനക്കുളമേറി പടുകൂറ്റന്‍ വളവേറി
അടി തെറ്റാതേറെപ്പാഞ്ഞോടിയ ചീറ്റപ്പുലിയല്ലേ
എരി വേനല്‍ വഴി നീളെ ചെറു തൂവല്‍ക്കുളിരോടെ
കുഴലൂതും നേരം പാടാനൊരു കുഞ്ഞാറ്റക്കിളിയുണ്ടോ
ഓ മാനത്തെ വേഗം പോലെ താഴത്തൂടോടിച്ചാടിച്ചാടി
കാണാമിന്നൊന്നായ് കണികാണാക്കോലങ്ങള്‍
നേരം പോയ്‌ നേരെനമ്മള്‍ വേഗം പോയ്‌ ഏറെ ദൂരം താണ്ടി
മെലേ ചെല്ലുമ്പോള്‍ കുടി വേലത്താളങ്ങള്‍ ...
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
കാണാത്ത പൂരങ്ങള്‍ കാണാനായ് വേഗം
കുതിച്ചു പോ ചെല്ലച്ചങ്ങാതീ....
(ഡായ്...ഈ ചക്കടവണ്ടി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാൻമിഴി [Remix]
ആലാപനം : ചിത്ര അയ്യർ‍, സമദ്‌, ഹരീബ് ഹുസ്സൈൻ , യാസിൻ നിസ്സാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ദി മെട്രോ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
മാൻമിഴി
ആലാപനം : ചിത്ര അയ്യർ‍, സമദ്‌, ഹരീബ് ഹുസ്സൈൻ , യാസിൻ നിസ്സാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍