View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടി ...

ചിത്രംറേസ് (2011)
ചലച്ചിത്ര സംവിധാനംകുക്കു സുരേന്ദ്രന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിശ്വജിത്ത്
ആലാപനംസംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിശ്വജിത്ത്

വരികള്‍

Manchaadichelulla manjeerassheelode konchunna kunjomale
en nenchoram neeyallayo
panchaarathundalla paalthulliyallalla
praanante maalaakha nee
en snehodayam thanne nee....
anchithalppoovinte sammaanachendode
ullile vaalsalyappookkaalathenode
chundilaayonnoorum kinnaarappaattode
engume aaraadum ponnonakkolode
kurumpode...kalikkaanarike kiliyamme neeyalle...
manchaadichelulla manjeerassheelode konchunna kunjomale
en nenchoram neeyallayo....

kaalathe thoomanjinte muthode
kaattathu ninnaadunna poo choodi
poomaanathe minnunna ponnaada aninjille
en poompaatta nee....
niramaadum kathire nin kaavalkkannaay njaanum
ariyaathen akamaake pulkunnu ninne...
manchaadichelulla manjeerassheelode konchunna kunjomale
en nenchoram neeyallayo....

innathe ven pookkaalam maayaathe
naalathe pon thaalamenthaathe
neeyennennum nin swanthamaakkeedaan
parakkille en pootthumpi nee
chirakeruu iniyum nee pooppaadangal doore
chiriyode vazhi thannil deepangal neele...
(manchaadichelulla......)
മഞ്ചാടിച്ചേലുള്ള മഞ്ജീരശ്ശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എന്‍ നെഞ്ചോരം നീയല്ലയോ
പഞ്ചാരത്തുണ്ടല്ല പാല്‍ത്തുള്ളിയല്ലല്ല
പ്രാണന്റെ മാലാഖ നീ........
എന്‍ സ്നേഹോദയം തന്നെ നീ....
അഞ്ചിതള്‍പ്പൂവിന്റെ സമ്മാനച്ചെണ്ടോടെ
ഉള്ളിലെ വാത്സല്യപ്പൂക്കാലത്തേനോടെ
ചുണ്ടിലായൊന്നൂറും കിന്നാരപ്പാട്ടോടെ
എങ്ങുമേ ആറാടും പൊന്നോണക്കോളോടെ
കുറുമ്പോടെ...കളിക്കാനരികെ കിളിയമ്മേ നീയല്ലേ...
മഞ്ചാടിച്ചേലുള്ള മഞ്ജീരശ്ശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എന്‍ നെഞ്ചോരം നീയല്ലയോ...

കാലത്തെ തൂമഞ്ഞിന്റെ മുത്തോടെ
കാറ്റത്തു നിന്നാടുന്ന പൂ ചൂടി
പൂമാനത്തെ മിന്നുന്ന പൊന്നാട അണിഞ്ഞില്ലേ
എന്‍ പൂമ്പാറ്റ നീ....
നിറമാടും കതിരേ നിന്‍ കാവല്‍ക്കണ്ണായ് ഞാനും
അറിയാതെന്‍ അകമാകെ പുല്‍കുന്നു നിന്നെ...
മഞ്ചാടിച്ചേലുള്ള മഞ്ജീരശ്ശീലോടെ കൊഞ്ചുന്ന കുഞ്ഞോമലേ
എന്‍ നെഞ്ചോരം നീയല്ലയോ...

ഇന്നത്തെ വെണ്‍ പൂക്കാലം മായാതെ
നാളത്തെ പൊന്‍ താലമേന്താതെ
നീയെന്നെന്നും നിന്‍ സ്വന്തമാക്കീടാൻ
പറക്കില്ലേ എന്‍ പൂത്തുമ്പി നീ
ചിറകേറൂ ഇനിയും നീ പൂപ്പാടങ്ങള്‍ ദൂരെ
ചിരിയോടെ വഴി തന്നില്‍ ദീപങ്ങള്‍ നീളെ...
(മഞ്ചാടിച്ചേലുള്ള......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചാടി
ആലാപനം : വിശ്വജിത്ത്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിശ്വജിത്ത്
റേസ്
ആലാപനം : ഷാന്‍, ര‌മ്യ വിജയകുമാർ   |   രചന : രാജീവ് നായര്‍   |   സംഗീതം : വിശ്വജിത്ത്