View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൈമണിമുല്ലേ ...

ചിത്രംമൊഹബത്ത് (2011)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Thaimani mulle....chollukayille..
poothulanju kaathirunnu nin maarane..
pulkkodi mele.....ulkkulirode....
njaanumennum orthirippoo en maarane....
mizhiyinakalilavanezhuthiya pularoli viriye
karalarakalilavanaruliya madhumani niraye....
thaimani mulle....chollukayille..
poothulanju kaathirunnu nin maarane..

aa...aa...aa....oho...ho...
thanichirunnaal enikku nenchil thidukkamaanennum
avanonnarikil undaakaan....
ninakkumangane aanenno....(thanichirunnaal....)
ninnilulla moham mottidunna pole
ennilulla naanam naampidunnu melle
naalumenni njaanirunnuu.....poovaadiyil..
panimazhayude cheru narumani sukhamaniyukayo..
madhuvidhuvile madhurimayude kothi valarukayo....
thaimani mulle....chollukayille.....
poothulanju kaathirunnu nin maarane..

olichuveykkaanenikkuvayyee sukhangalennennum
manassu parayumeppozhum....
ninakkumangane aanenno....(olichuveykkaan...)
sneha theeramengum poovaninja neram
ullilulla theno..oorumenna pole..
naale vannu cherumallo onnaayidaan
chodiyinayude nanavariyana thodukuri tharuvaan.....
madhuvidhuvile madhurimayude puthu mazha pozhiyaan
(thaimani mulle....)
തൈമണിമുല്ലേ....ചൊല്ലുകയില്ലേ....
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ....
പുല്‍ക്കൊടി മേലേ.....ഉൾക്കുളിരോടെ....
ഞാനുമെന്നുമോർത്തിരിപ്പൂ എന്‍ മാരനെ....
മിഴിയിണകളിലവനെഴുതിയ പുലരൊളി വിരിയേ
കരളറകളിലവനരുളിയ മധുമണി നിറയേ....
തൈമണിമുല്ലേ....ചൊല്ലുകയില്ലേ..
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ....

ആ...ആ...ആ....ഒഹോ...ഹോ...
തനിച്ചിരുന്നാലെനിക്കു നെഞ്ചില്‍ തിടുക്കമാണെന്നും
അവനൊന്നരികില്‍ ഉണ്ടാകാന്‍ ....
നിനക്കുമങ്ങനെയാണെന്നോ....(തനിച്ചിരുന്നാ....)
നിന്നിലുള്ള മോഹം മൊട്ടിടുന്ന പോലെ
എന്നിലുള്ള നാണം നാമ്പിടുന്നു മെല്ലെ
നാളുമെണ്ണി ഞാനിരുന്നൂ.....പൂവാടിയില്‍
പനിമഴയുടെ ചെറുനറുമണി സുഖമണിയുകയോ....
മധുവിധുവിലെ മധുരിമയുടെ കൊതി വളരുകയോ....
തൈമണിമുല്ലേ....ചൊല്ലുകയില്ലേ......
പൂത്തുലഞ്ഞു കാത്തിരുന്നു നിന്‍ മാരനെ....

ഒളിച്ചുവെയ്ക്കാനെനിക്കുവയ്യീ സുഖങ്ങളെന്നെന്നും
മനസ്സുപറയുമെപ്പോഴും....
നിനക്കുമങ്ങനെയാണെന്നോ....(ഒളിച്ചു...)
സ്നേഹതീരമെങ്ങും പൂവണിഞ്ഞ നേരം
ഉള്ളിലുള്ള തേനോ....ഊറുമെന്ന പോലെ
നാളെ വന്നുചേരുമല്ലോ ഒന്നായിടാന്‍
ചൊടിയിണയുടെ നനവറിയണ തൊടുകുറി തരുവാന്‍ .....
മധുവിധുവിലെ മധുരിമയുടെ പുതുമഴ പൊഴിയാന്‍
(തൈമണിമുല്ലേ.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തം തികഞ്ഞൊരു
ആലാപനം : അഫ്‌സല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്
അത്തറു പെയ്യണ [V2]
ആലാപനം : എം ജി ശ്രീകുമാർ, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ
ആലാപനം : മഞ്ജരി, കോറസ്‌, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കനകലിപിയിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തെന്നലിൻ കൈകൾ
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
എന്റെ പടച്ചവനെ
ആലാപനം : അഫ്‌സല്‍, ശങ്കര്‍ മഹാദേവന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ [റീമിക്സ്]
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
ചന്തം തികഞ്ഞൊരു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്