View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകലിപിയിൽ ...

ചിത്രംമൊഹബത്ത് (2011)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Kanakalipiyil ee ulakin...thalirilezhuthum eeradi nee
kavithayaayoru jeevithame....vilari vidhiyilaazhukayo...
swaram layam vingukayo...
swayam...swayam....thengukayo.....
kanakalipiyil ee ulakin...thalirilezhuthum eeradi nee
kavithayaayoru jeevithame....vilari vidhiyilaazhukayo...

ullil udaya shobhayil peytha pulariyaanu nee...
janma haritha vaadiyil vanna shalabhamaanu nee..
pinneyenthiningane pakayil uruki medayil
pollalulla venalin kanalu chithari paathayil...
veyil kilee maayukayo...
mukilkkudam chorukayo...
kanakalipiyil ee ulakin...thalirilezhuthum eeradi nee
kavithayaayoru jeevithame....vilari vidhiyilaazhukayo...

nalla pirayumaay varum sneha vachanamaanu nee.....
nanmayaruli ennume naadamadhuramaanu nee
pinneyenthinee vidham idari vazhuthi maari nee
kandu kandu ninnoree kanavilazhalu thooki nee....
pakalkkalam mangukayo...irul ghanam koodukayo....
(kanakalipiyil ee ulakil.......)
കനകലിപിയിലീയുലകിൻ...തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ....വിളറി വിധിയിലാഴുകയോ...
സ്വരം ലയം വിങ്ങുകയോ...
സ്വയം...സ്വയം....തേങ്ങുകയോ.....
കനകലിപിയിലീയുലകിൻ...തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ....വിളറി വിധിയിലാഴുകയോ...

ഉള്ളിലുദയശോഭയില്‍ പെയ്ത പുലരിയാണു നീ...
ജന്മഹരിതവാടിയില്‍ വന്ന ശലഭമാണു നീ..
പിന്നെയെന്തിനിങ്ങനെ പകയിലുരുകി മേടയില്‍
പൊള്ളലുള്ള വേനലിന്‍ കനലു ചിതറി പാതയില്‍ ...
വെയില്‍ക്കിളീ മായുകയോ ...
മുകില്‍ക്കുടം ചോരുകയോ ...
കനകലിപിയിലീയുലകിൻ...തളിരിലെഴുതുമീരടി നീ
കവിതയായൊരു ജീവിതമേ....വിളറി വിധിയിലാഴുകയോ...

നല്ല പിറയുമായ് വരും സ്നേഹവചനമാണു നീ
നന്മയരുളിയെന്നുമേ നാദമധുരമാണു നീ
പിന്നെയെന്തിനീ വിധം ഇടറി വഴുതി മാറി നീ
കണ്ടു കണ്ടു നിന്നൊരീ കനവിലഴലു തൂകി നീ....
പകൽക്കളം മങ്ങുകയോ...ഇരുള്‍ഘനം കൂടുകയോ....
(കനകലിപിയിലീയുലകിൻ.........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്തം തികഞ്ഞൊരു
ആലാപനം : അഫ്‌സല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്
അത്തറു പെയ്യണ [V2]
ആലാപനം : എം ജി ശ്രീകുമാർ, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ
ആലാപനം : മഞ്ജരി, കോറസ്‌, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തൈമണിമുല്ലേ
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
തെന്നലിൻ കൈകൾ
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
എന്റെ പടച്ചവനെ
ആലാപനം : അഫ്‌സല്‍, ശങ്കര്‍ മഹാദേവന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
അത്തറു പെയ്യണ [റീമിക്സ്]
ആലാപനം : മഞ്ജരി, ഹരിഹരന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
ചന്തം തികഞ്ഞൊരു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : കെ എ ലത്തീഫ്