View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Recharge Alakalil ...

MovieSundara Kalyanam (2011)
Movie DirectorChandra Mohan
LyricsRasheed Parakkal
MusicAzeez Xavier
SingersYounuseo, Ranjan Raj, Sheena

Lyrics

Lyrics submitted by: Sandhya Prakash

Recharge alakalil active aakana sim caardukalo kaamukan
life long offeril vazhuthi veezhana cellphone udamayo kaamuki
ey pranayini puthiya pole nee
pazhaya chinese handset aakum vareyum caardil thudarumo
(Recharge...)

Poomarachottile pranayangal maranju
raavinte nizhalil kalichiri virinju
urachu theliyunna numberu pole
premanaadakam thudarukayaayi
raakipparakkunnoru paattu padhichaval
ragging thudarunna kaalangalaayi
olappadakkangal pottum punya dinangal
bombu potti thakarukayaay
kunjinu paalu kodukkaanamma
kuppiyum nippilum thirayukayaayi
kunju valarnnaal maathaapithaakkal
vridha sadanam thedukayaayi
(Recharge...)

Naama japamaya sandhyakal kuranju
kaama kadanangal chaanellil niranju
muthashikkadha kettoru baalyam
fashion chaannelil thakarukayaayi
haritha bharithamaam bhoomiyil muzhuvan
durantha durithangal nirayukayaayi
thelineerozhukkiya puzhakalum nadikalum
kudineerillaathuzharukayaayi
thaarakangal poothoru vaanam
thulakal veenoru swapnangalaayi
daivamundennothiya maanavar
puthiya avathaarangalaay
(Recharge....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

റീചാർജ്ജ് അലകളിൽ ആക്റ്റീവാകണ സിംകാർഡുകളോ കാമുകൻ
ലൈഫ് ലോംഗ് ഓഫറിൽ വഴുതി വീഴണ സെൽഫോൺ ഉടമയോ കാമുകി (2)
ഏയ് പ്രണയിനി പുതിയ റിംഗ്റ്റോൺ പോലെ നീ
പഴയ ചൈനീസ് ഹാൻഡ് സെറ്റ് ആകും വരെയും കാർഡിൽ തുടരുമോ
(റീചാർജ്ജ്...)

പൂമരച്ചോട്ടിലെ പ്രണയങ്ങൾ മറഞ്ഞു
രാവിന്റെ നിഴലിൽ കളിചിരി വിരിഞ്ഞു
ഉരച്ചു തെളിയുന്ന നമ്പരു പോലെ
പ്രേമനാടകം തുടരുകയായ്
റാകിപ്പറക്കുന്നൊരു പാട്ടു പഠിച്ചവൾ
റാഗിംഗ് തുടരുന്ന കാലങ്ങളായി
ഓലപ്പടക്കങ്ങൾ പൊട്ടും പുണ്യദിനങ്ങൾ
ബോംബു പൊട്ടിത്തകരുകയായ്
കുഞ്ഞിനു പാലു കൊടുക്കാനമ്മ
കുപ്പിയും നിപ്പിളും തിരയുകയായി
കുഞ്ഞു വളർന്നാൽ മാതാപിതാക്കൾ
വൃദ്ധസദനം തേടുകയായി
(റീചാർജ്ജ്...)

നാമജപമയ സന്ധ്യകൾ കുറഞ്ഞു
കാമകദനങ്ങൾ ചാനലിൽ നിറഞ്ഞു
മുത്തശ്ശിക്കഥ കേട്ടൊരു ബാല്യം
ഫാഷൻ ചാനലിൽ തകരുകയായ്
ഹരിതഭരിതമാം ഭൂമിയിൽ മുഴുവൻ
ദുരന്ത ദുരിതങ്ങൾ നിറയുകയായി
തെളിനീരൊഴുക്കിയ പുഴകളും നദികളും
കുടിനീരില്ലാതുഴറുകയായ്
താരകങ്ങൾ പൂത്തൊരു വാനം
തുളകൾ വീണൊരു സ്വപ്നങ്ങളായ്
ദൈവമുണ്ടെന്നോതിയ മാനവർ
പുതിയ അവതാരങ്ങളായ്
(റീചാർജ്ജ്...)


Other Songs in this movie

Mizhiyinayil
Singer : Shanthi, Nimmi, Azeez Xavier   |   Lyrics : Rasheed Parakkal   |   Music : Azeez Xavier
Yamuna Ozhukum
Singer : Minmini, Shanthi   |   Lyrics : Rasheed Parakkal   |   Music : Azeez Xavier
Shalabhamaayi
Singer : Anupama, Chorus, Shine Kumar   |   Lyrics : Rasheed Parakkal   |   Music : Azeez Xavier