Thambraane ...
Movie | Raghuvinte Swantham Rasiya (2011) |
Movie Director | Vinayan |
Lyrics | Yusufali Kecheri |
Music | Sajan Madhav |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical thambraane... ee lokam vaazhum daivathambraane kannille... kanneerinneenam kelkkaan kaathille swapnangal vilkkunnoo njangal dukham nenchilettuvaangunnu (thambraane) penne nin meni thedi maaloru vanne kannile kaamakkootil karimbhootham unarnne mannile keedangal komarakkoottangal karayuvaan kanneerilla ozhukunnu chora pidayunna nenchil oru saanthwanathin thiri thelikkaanavan vanneedumo paapikalkkekumo nanma shaapamoksham (thambraane) snehathin muthum thedi mohathira neenthi shokathin chippikal kittiya hridayangal thengi theruvinte aathmaakkal karimashikkolangal vishappinte vedaanthangal maduthavar njangal vidhiyude kayyil vikrithiyaay theerum verum kalippaattangal ee manushyar ini vendaa njangalkku swarggaraajya soukhyam (thambraane) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തമ്പ്രാനേ ... ഈ ലോകം വാഴും ദൈവത്തമ്പ്രാനേ കണ്ണില്ലേ ... കണ്ണീരിന്നീണം കേള്‍ക്കാന്‍ കാതില്ലേ സ്വപ്നങ്ങള്‍ വില്ക്കുന്നൂ ഞങ്ങള്‍ ദു:ഖം നെഞ്ചിലേറ്റുവാങ്ങുന്നു (തമ്പ്രാനേ ) പെണ്ണേ നിന് മേനി തേടി മാളോരു വന്നേ കണ്ണിലെ കാമക്കൂട്ടില് കരിംഭൂതം ഉണര്‍ന്നേ മണ്ണിലെ കീടങ്ങള്‍ കോമരക്കൂട്ടങ്ങള്‍ കരയുവാന്‍ കണ്ണീരില്ല ഒഴുകുന്നു ചോര പിടയുന്ന നെഞ്ചില്‍ ഒരു സാന്ത്വനത്തിന് തിരി തെളിക്കാനവന് വന്നീടുമോ പാപികള്ക്കേകുമോ നന്മ ശാപമോക്ഷം (തമ്പ്രാനേ) സ്നേഹത്തിന് മുത്തും തേടി മോഹത്തിര നീന്തി ശോകത്തിന് ചിപ്പികള്‍ കിട്ടിയ ഹൃദയങ്ങള്‍ തേങ്ങി തെരുവിന്റെ ആത്മാക്കള്‍ കരിമഷിക്കോലങ്ങള്‍ വിശപ്പിന്റെ വേദാന്തങ്ങള്‍ മടുത്തവര്‍ ഞങ്ങള്‍ വിധിയുടെ കയ്യില്‍ വികൃതിയായ് തീരും വെറും കളിപ്പാട്ടങ്ങള്‍ ഈ മനുഷ്യര്‍ ഇനി വേണ്ടാ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യ സൌഖ്യം (തമ്പ്രാനേ) |
Other Songs in this movie
- Thee Venal
- Singer : Cicily, Sajan Madhav | Lyrics : Yusufali Kecheri | Music : Sajan Madhav
- Daffodil Poovu
- Singer : Karthik, Suchithra Karthik | Lyrics : Yusufali Kecheri | Music : Sajan Madhav
- Kaate Nee Kando
- Singer : Manjari | Lyrics : Yusufali Kecheri | Music : Sajan Madhav