View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ നീ ആരോ ...

ചിത്രംഉറുമി (2011)
ചലച്ചിത്ര സംവിധാനംസന്തോഷ് ശിവൻ
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ ജെ യേശുദാസ്, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aaro neeyaaro (2)

alakadaloliyaaru nee kanaloliyazhakaaru nee
thirayude varavaaro kalayude thikavaaro
mudiyidayumorazhake thira chithariya mizhiyil
rathiyo sathiyo kanavo kathiro
kanalo mozhiyo ini nee parayoo
aaro neeyaaro
alakadaloliyaaru nee kanaloliyazhakaaru nee
thirayude varavaaro kalayude thikavaaro

Irulpparappil eeran mudiyil thinkalkkala choodi
parannuyarnnoru ponnurumiyile ponnaay minni nee
ezhimalayile elamalayile
peeli neerthum mayilu pol neeyen kanavil kaliyaadunnu
theeraamoham udalaarnnavane
aaro neeyaaro
mudiyidayumorazhake thira chithariya mizhiyil
rathiyo sathiyo kanavo kathiro
kanalo mozhiyo ini nee parayoo

Kaavil vaazhumoru kanni ponkalari vaathilile devi
chilu chile chilampum chilampoliyode chithari varunnole
thennal tholkkum thaliraale oliminnal pole azhakole
karukare karuthoru karimukil pole mudiyulayunnole
madhukara mozhi madakaramizhi padiyeri vanna panimathiye

aaro neeyaaro
mudiyidayumorazhake thira chithariya mizhiyil
rathiyo sathiyo kanavo kathiro

alakadaloliyoru nee kanaloliyazhakaaru nee
thirayude varavaaro kalayude thikavaaro
kanalo mozhiyo ini nee parayoo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരോ നീയാരോ (2)

അലകടലൊലിയാരു നീ കനലൊളിയഴകാരു നീ
തിറയുടെ വരവാരോ കലയുടെ തികവാരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
ആരോ നീയാരോ
അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ കലയുടെ തികവാരോ

ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ക്കല ചൂടി
പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ
ഏഴിമലയിലെ... ഏലമലയിലെ..
പീ‍ലിനീര്‍ത്തും മയിലുപോല്‍ നീയെന്‍ കനവില്‍ കളിയാടുന്നു
തീരാമോഹം ഉടലാര്‍ന്നവനേ
ആരോ നീയാരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ

കാവില്‍ വാഴുമൊരു കന്നി പൊന്‍കളരിവാതിലിലെ ദേവി
ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ
തെന്നല്‍ തോല്‍ക്കും തളിരാളേ ഒളിമിന്നല്‍ പോലെ അഴകോളേ
കറുകറെ കറുത്തൊരു കരിമുകില്‍ പോലെ മുടിയുലയുന്നോളേ
മധുകരമൊഴി മദകരമിഴി പടിയേറി വന്ന പനിമതിയേ
ആരോ നീയാരോ

മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ കലയുടെ തികവാരോ

ആരോ നീയാരോ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വടക്കു വടക്ക് [Friendship]
ആലാപനം : ഷാന്‍ റഹ്മാന്‍, ഗുരു കിരൺ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
തീം മ്യുസിക്‌
ആലാപനം : മിലി   |   രചന :   |   സംഗീതം : ദീപക്‌ ദേവ്‌
തെളു തെളെ
ആലാപനം : കെ ആർ രഞ്ജി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
വടക്കു വടക്ക് [Rock]
ആലാപനം : പ്രിഥ്വിരാജ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ചിന്നി ചിന്നി
ആലാപനം : മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചലനം ചലനം
ആലാപനം : രശ്മി സതീഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
ആരാന്നേ ആരാന്നേ
ആലാപനം : കോറസ്‌, ജോബ് കുര്യൻ, റീത   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
അപ്പാ നമ്മടെ
ആലാപനം : രശ്മി സതീഷ്   |   രചന : പരമ്പരാഗതം   |   സംഗീതം : ദീപക്‌ ദേവ്‌