View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നാകക്കൊമ്പത്ത് ...

ചിത്രംഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് (2011)
ചലച്ചിത്ര സംവിധാനംപ്രിയനന്ദനന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Punnaakakkompathu thennal
thangum thunchathu
Changaali praavinu koodu
Ponnolam vannappol
neenthikkonchum chundathu
punnellin paazhkkadha chelu
nenchil pidayunnuvo ullil kurukunnuvo
chundil padarunnuvo kannil kiniyunnuvo
ilaneeru polulla novu
(Punnaakakkompathu..)

Nellolathumpathu minnunna thulliykku
ponnaada chaarthiyathaaro
venmegha maalakal thingunna maanathu
neenthaan vilikkunnathaaro
poyppoya naalere ereyaanormmakal (2)
vithachathum kothichathum vilanjillallo
(Punnaakakkompathu..)

Manjettu nilkkaathe veyilettu
vaadaathe vannaalumee kilikkoottil
minnaaminunginte pon naalamaayoru
kunjichiraathundu koottil
enneykkumaay vaazhuvaan koodane nammal
midippukal parasparam medanjathalle
(Punnaakakombathu....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുന്നാകക്കൊമ്പത്ത് തെന്നൽ
തങ്ങും തുഞ്ചത്ത്
ചങ്ങാലിപ്രാവിനു കൂട്
പൊന്നോളം വന്നപ്പോൾ
നീന്തിക്കൊഞ്ചും ചുണ്ടത്ത്
പുന്നെല്ലിൻ പാഴ്ക്കഥ ചേല്
നെഞ്ചിൽ പിടയുന്നുവോ ഉള്ളിൽ കുറുകുന്നുവോ
ചുണ്ടിൽ പടരുന്നുവോ കണ്ണിൽ കിനിയുന്നുവോ
ഇളനീരു പോലുള്ള നോവ്
(പുന്നാകക്കൊമ്പത്ത്..)

നെല്ലോലത്തുമ്പത്ത് മിന്നുന്ന തുള്ളിയ്ക്ക്
പൊന്നാട ചാർത്തിയതാരോ
വെണ്മേഘമാലകൾ തിങ്ങുന്ന മാനത്ത്
നീന്താൻ വിളിക്കുന്നതാരോ
പൊയ്പ്പോയ നാളേറേ ഏറേയാണോർമകൾ (2)
വിതച്ചതും കൊതിച്ചതും വിളഞ്ഞില്ലല്ലോ
(പുന്നാകക്കൊമ്പത്ത്..)

മഞ്ഞേറ്റു നിൽക്കാതെ വെയിലേറ്റു
വാടാതെ വന്നാലുമീ കിളിക്കൂട്ടിൽ
മിന്നാമിനുങ്ങിന്റെ പൊൻനാളമായൊരു
കുഞ്ഞിച്ചിരാതുണ്ട് കൂട്ടിൽ
എന്നേയ്ക്കുമായ് വാഴുവാൻ കൂടുണേ നമ്മൾ (2)
മിടിപ്പുകൾ പരസ്പരം മെടഞ്ഞതല്ലേ
(പുന്നാകക്കൊമ്പത്ത്..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുന്നാകക്കൊമ്പത്ത്
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നടേശ്‌ ശങ്കര്‍
എനിക്കൊരു നിലാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജയകുമാര്‍ ചെങ്ങമനാട്   |   സംഗീതം : നടേശ്‌ ശങ്കര്‍
എനിക്കൊരു നിലാവിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജയകുമാര്‍ ചെങ്ങമനാട്   |   സംഗീതം : നടേശ്‌ ശങ്കര്‍
പുന്നാകക്കൊമ്പത്ത്
ആലാപനം : സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നടേശ്‌ ശങ്കര്‍
ആദി ഗുരുനാഥേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : നടേശ്‌ ശങ്കര്‍