View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നാകക്കൊമ്പത്ത് ...

ചിത്രംഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് (2011)
ചലച്ചിത്ര സംവിധാനംപ്രിയനന്ദനന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Punnaakakkompathu thennal thangum thunchathu
changaali praavinu koodu
ponnonam vannappol mindi konchum chundathu
punnellin paalkkathir chelu
nenchil pidayunnuvo.. ullil kurukunnuvo
chundil padarunnuvo kannil kiniyunnuvo
ilaneeru polulla novu...
(punnaaka... )

nellola thumpathu minnunna thullikku
ponnaada chaarthiyathaaro..
venmegha maalakal thennunna maanathu
neenthaan vilikkunnathaaro..
poyppoya naalere ereyaanormmakal
poyppoya naalere ereyaanormmakal..
vithachathum kothichathum vilanjuvallo...
(punnaaka... )

manjettu nilkkaathe veyilettu vaadaathe
vannaalumee kilikkoottil..
minnaaminunginte pon naalamaayoru
kunji chiraathundu koottil..
enneykkumaay vaazhuvaan koodane nammal..
enneykkumaay vaazhuvaan koodane nammal..
midippukal parasparam medanjathalle...
(punnaaka... )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുന്നാകക്കൊമ്പത്ത് തെന്നല്‍ തങ്ങും തുഞ്ചത്ത്
ചങ്ങാലിപ്രാവിന് കൂട്..
പൊന്നോണം വന്നപ്പോള്‍ മിണ്ടിക്കൊഞ്ചും ചുണ്ടത്ത്
പുന്നെല്ലിന്‍ പാല്‍ക്കതിര്‍ ചേല്..
നെഞ്ചില്‍ പിടയുന്നുവോ.. ഉള്ളില്‍ കുറുകുന്നുവോ..
ചുണ്ടില്‍ പടരുന്നുവോ.. കണ്ണില്‍ കിനിയുന്നുവോ..
ഇളനീര് പോലുള്ള നോവ്‌...
(പുന്നാക... )

നെല്ലോലത്തുമ്പത്ത് മിന്നുന്ന തുള്ളിക്ക്‌
പൊന്നാട ചാര്‍ത്തിയതാരോ..
വെണ്‍മേഘമാലകള്‍ തെന്നുന്ന മാനത്ത്
നീന്താന്‍ വിളിക്കുന്നതാരോ..
പൊയ്പ്പോയ നാളേറെ ഏറെയാണോര്‍മ്മകള്‍..
പൊയ്പ്പോയ നാളേറെ ഏറെയാണോര്‍മ്മകള്‍..
വിതച്ചതും കൊതിച്ചതും വിളഞ്ഞുവല്ലോ...
(പുന്നാക... )

മഞ്ഞേറ്റു നില്‍ക്കാതെ വെയിലേറ്റു വാടാതെ
വന്നാലുമീ കിളിക്കൂട്ടില്‍..
മിന്നാമിനുങ്ങിന്റെ പൊന്‍നാളമായൊരു
കുഞ്ഞിച്ചിരാതുണ്ട് കൂട്ടില്‍..
എന്നേയ്ക്കുമായ് വാഴുവാന്‍ കൂടണേ നമ്മള്‍..
എന്നേയ്ക്കുമായ് വാഴുവാന്‍ കൂടണേ നമ്മള്‍..
മിടിപ്പുകള്‍ പരസ്പരം മെടഞ്ഞതല്ലേ...
(പുന്നാക... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുന്നാകക്കൊമ്പത്ത്
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നടേശ്‌ ശങ്കര്‍
പുന്നാകക്കൊമ്പത്ത്
ആലാപനം : പി ജയചന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നടേശ്‌ ശങ്കര്‍
എനിക്കൊരു നിലാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജയകുമാര്‍ ചെങ്ങമനാട്   |   സംഗീതം : നടേശ്‌ ശങ്കര്‍
എനിക്കൊരു നിലാവിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജയകുമാര്‍ ചെങ്ങമനാട്   |   സംഗീതം : നടേശ്‌ ശങ്കര്‍
ആദി ഗുരുനാഥേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : നടേശ്‌ ശങ്കര്‍