View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാരോണിൻ ഗീതം ...

ചിത്രംഉപ്പുകണ്ടം ബ്രദേഴ്സ് ബായ്ക് ഇൻ ആക്ഷൻ (2011)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനആശ രമേഷ്
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംമധു ബാലകൃഷ്ണന്‍, അഫ്‌സല്‍, എലിസബത്ത് രാജു

വരികള്‍

Shaaronin geetham paadum poonkuyile
pOraamo ithuvazhiye
Seeyon thaazhvaarathe lillippoo choriyum naruthen
cherum paattin sheelum konde porumo
panineer poo thunnitheerkkum panthalil
Ini njangal onnaay theerum veedhiyil
Kulirekaan vaa sruthi meettaan vaa
Azhakolumomal kinnari meettaan vaa
(Shaaronin....)

Mannil nammal innonnaay theerum ramgam kandu modaraay
vinnil ninnum thoomannaa pozhikkunnu manimegha raajikal
santhoshathin thiruppiraviyariyikkum thaarakal
pinnil neele minnunna mezhuthirikalumenthi nilkkayaay
ullangal thammil sneham kondu cherthithaa
ee veedinnullil swarggam pani theerppu naam
kaiyyum meyyum chernnaadippaadaanithu vazhi vaa
(Shaaronin..)

Omalkkaiiyyil thaliraniyumolivila kompumaay
punyam thedi onnaayi cheraam oru pidi njaayaraazhchakal
nedichidaam thirukkudumba sthuthikalum paattumaay
kaarunyathaal ee vaazhvil neele thudaranam ee samaagamam
ee soubhaagyangal ennum pularnneedanam
ee muttathengum modam kaliyaadanam
kaiyyum meyyum chernnaadippaadaanithu vazhi vaa
ശാരോണിൻ ഗീതം പാടും പൂങ്കുയിലേ
പോരാമോ ഇതു വഴിയേ
സീയോൻ താഴ്വാരത്തെ ലില്ലിപ്പൂ ചൊരിയും നറുതേൻ
ചേരും പാട്ടിൻ ശീലും കൊണ്ടേ പോരുമോ
പനിനീർപ്പൂ തുന്നിത്തീർക്കും പന്തലിൽ
ഇനി ഞങ്ങൾ ഒന്നായ് തീരും വീഥിയിൽ
കുളിരേകാൻ വാ ശ്രുതി മീട്ടാൻ വാ
അഴകോലുമോമൽ കിന്നരി മീട്ടാൻ വാ
(ശാരോണിൻ ഗീതം......)

മണ്ണിൽ നമ്മൾ ഇന്നൊന്നായ് തീരും രംഗം കണ്ടു മോദരായ്
വിണ്ണിൽ നിന്നും തൂമന്നാ പൊഴിക്കുന്നു മണിമേഘ രാജികൾ
സന്തോഷത്തിൻ തിരുപ്പിറവിയറിയിക്കും താരകൾ
പിന്നിൽ നീളെ മിന്നുന്ന മെഴുതിരികളുമേന്തി നിൽക്കയായ്
ഉള്ളങ്ങൾ തമ്മിൽ സ്നേഹം കൊണ്ടു ചേർത്തിതാ
ഈ വീടിനുള്ളിൽ സ്വർഗ്ഗം പണി തീർപ്പു നാം (2)
കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ
(ശാരോണിൻ ഗീതം......)

ഓമൽക്കൈയ്യിൽ തളിരിണിയുമൊലിവില കൊമ്പുമായ്
പുണ്യം തേടി ഒന്നായി ചേരാം ഒരുപിടി ഞായറാഴ്ചകൾ
നേദിച്ചിടാം തിരുക്കുടുംബ സ്തുതികളും പാട്ടുമായ്
കാരുണ്യത്താൽ ഈ വാഴ്വിൽ നീളെ തുടരണം ഈ സമാഗമം
ഈ സൗഭാഗ്യങ്ങൾ എന്നും പുലർന്നീടണം
ഈ മുറ്റത്തെങ്ങും മോദം കളിയാടണം (2)
കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ
(ശാരോണിൻ ഗീതം......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിളക്കം വെച്ച
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ആശ രമേഷ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഇഷ്ടം നിന്നിഷ്ടം
ആലാപനം : മഞ്ജരി, കാര്‍ത്തിക്   |   രചന : ആശ രമേഷ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
വെൺ‌തീരത്ത്
ആലാപനം : രശ്മി വിജയൻ   |   രചന : ആശ രമേഷ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
തിളക്കം വച്ച (Remix)
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ആശ രമേഷ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌