View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈമുതല്‍ വെടിയാതെ ...

ചിത്രംസി ഐ ഡി (1955)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Added by devi pillai on October 12, 2010

കൈമുതല്‍ വെടിയാതെ സഹജാ
കപടമിതറിയാതെ
കൈമുതല്‍ വെടിയാതെ സഹജാ
കപടമിതറിയാതെ

കണ്ണുരണ്ടുമടയ്ക്കാതെ കാഴ്ചകണ്ടു മയങ്ങാതെ
എന്താകിലും പിറകേ പിന്തിരിഞ്ഞു നോക്കാതെ
അപകടമപകടമേ അതിനാല്‍ ആരുമകപ്പെടുമേ

കാണുവോര്‍ കണ്ണിനു കാമനായ് തോന്നിക്കും
ശീമവിട്ടപ്പോഴേ വന്നതായ് ഭാവിക്കും
കോട്ടുണ്ടു സൂട്ടുണ്ടു കോമളമായ് വേഷമുണ്ട്
നോട്ടമവനെപ്പൊഴും തൊട്ടടുത്ത പാത്രത്തില്‍
ആണ്‍പെണ്‍ തിരിവില്ല പോക്കറ്റടി ആരെയും വിടുകില്ല

താടിവെച്ചുള്ളൊരു സന്യാസി പോലെയും
സാരിയും ബ്ലൌസുമായ് നാരിയെപ്പോലെയും
അണ്ണന്‍ തമ്പി എന്നുചൊല്ലി അടുത്തുവന്നിരിക്കും
കണ്ണടിച്ചു കൈഞൊടിച്ചു കഴുത്തില്‍ കൈവയ്ക്കും
അടടാ അടടാ പറ്റിപ്പോയെന്നൊടുവില്‍ അപകടം പറ്റുമ്പോള്‍ അണ്ണാ നിരീക്കാതെ
അപായം വിലക്കിക്കോ യാത്രയതിന്നുപായം കരുതിക്കോ


----------------------------------

Added by devi pillai on October 12, 2010

kaimuthal vediyathe sahajaa
kapadamithariyaathe

kannurandumadaykkaathe kaazhcha kandu mayangaathe
enthaakilum pirake pinthirinju nokkathe
apakadamapakadame athinaal aarumakappedume

kaanuvor kanninu kaamanaay thonnikkum
sheemavittappozhe vannathaay bhaavikkum
kottundu soottundu komalamaay veshamundu
nottamavaneppozhum thottadutha paathrathil
aan pen thirivilla pockattadi aareyum vidukilla

thaadivechulloru sanyaasi poleyum
saariyum blousumaay naariyeppoleyum
annan thampi ennu cholli aduthu vannirikkum
kannadichu kay njodichu kazhuthil kay vekkum
adadaa adadaa pattippoyennoduvil apakadam pattumpol anna nireekkaathe
apaayam vilakkikko yaathrayathinnupaayam karuthikko


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൈതൈതക തൈതൈതോം
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാണും കണ്ണിനു്
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തേയിലത്തോട്ടം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാലമെല്ലാമുല്ലാസം
ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാനനം വീണ്ടും
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരുവിന്‍ വരുവിന്‍
ആലാപനം : എം സരോജിനി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നില്ല്‌ നില്ല്‌
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മലനാടിൻ മക്കൾ
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയല്ലെയീ കല്യാണഭാവന
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍