View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മധുരക്കിനാവിൻ ലഹരി (റീസംഗ്) ...

ചിത്രംതേജാഭായ് ആന്‍ഡ്‌ ഫാമിലി (2011)
ചലച്ചിത്ര സംവിധാനംദീപു കരുണാകരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം, ദീപക്‌ ദേവ്‌
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Oru madhurakkinaavin lahariyilengo
Kudamulla poo virinjoo
Athilaayiram aashakalaaloru pon vala
neyyum then vandu njaan
alare then vandu njaan
(oru madhura...)

Adharam amrutha jalashekharam
Nayanam madanashishiraamrutham
Chirimaniyil cherukilikal
Megha geethamozhuki varoo poonchurul chaayam
Enthorunmaadam enthoraavesham onnu pulkaan Onnaakuvaan
azhake onnaakuvaan
(oru madhura)

Kalabha nadikalozhukunnatho
Kanaka nidhikaluthirunnatho
Panimazhayo pularoliyo
Kaalabhedhamezhuthiyoree Kaavya sangeetham
Kanni thaarunnyam swarna then kinnam
Athil veezhum then vandu njaan
Nanayum then vandu njaan
(Oru madhurakkinaavin ...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊൻ‌വല
നെയ്യും തേൻ‌വണ്ടു ഞാൻ
അലരേ തേൻ‌വണ്ടു ഞാൻ
(ഒരു മധുരക്കിനാവിൻ ...)

അധരമമൃത ജലശേഖരം നയനം മദനശിശിരാമൃതം
ചിരിമണിയിൽ ചെറുകിളികൾ
മേഘഗീതമൊഴുക്കി വരൂ പൂഞ്ചുരുൾച്ചായം
എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുൽകാൻ ഒന്നാകുവാൻ
അഴകേ ഒന്നാകുവാൻ
(ഒരു മധുരക്കിനാവിൻ.... )

കളഭ നദികളൊഴുകുന്നതോ
കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നിതാരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം
അതിൽ വീഴും തേൻ‌വണ്ടു ഞാൻ
നനയും തേൻ‌വണ്ടു ഞാൻ
(ഒരു മധുരക്കിനാവിൻ.. )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഞ്ചിരിക്കെ പുഞ്ചിരിക്കെ
ആലാപനം : റിമി ടോമി, ബെന്നി ദയാല്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
വെറും നാടകം ജീവിതങ്ങൾ
ആലാപനം : ഫ്രാങ്കോ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പ്രണയനിലാ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പ്രണയനിലാ
ആലാപനം : ദീപക്‌ ദേവ്‌, ഷാന്‍ റഹ്മാന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌