അനുരാഗത്തേന്‍ ...
ചിത്രം | വാടാമല്ലി (2011) |
ചലച്ചിത്ര സംവിധാനം | ആല്‍ബർട്ട് ആന്റണി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ശ്യാം ബാലകൃഷ്ണന് |
ആലാപനം | കെ കെ നിഷാദ്, സുർമുഖി |
വരികള്‍
Anuraagathen kudichaal janmam vaadaamalli Pathivaay nee kuthi vechaal ennum vaadaamalli Karalkkare mulachitta naampidum ennum kavilthadam chuvappichu poovidum Eduthonnu parasparam pankidaam ee bandham Inakkathil idam kannil choodidaam ee chantham Mapanisa Mapanisa Mapanisa Mapanisa Chenniram choraathe chempoove ninne Ummakalodennum paalikkunnunde Kunjithal vaadaathe raavidumpozhum Kaiviral thumpaale laalikkunnunde kaalathe manjin muthaane Kanmunnil nalloru pookkani nee Sooryante minnum ponnaake sammaanam nedoo kaineettam pole (Anuraagathen....) Chanchalamaamente nenchoram thannil sundari neeyennum shobhikkunnunde Noorithal chelode enneeran maaril Niswaasakkaattode melikkunnunde Kainakham kondo poraathe ennennum ennude kanyaka nee neeyenteyullil verodum pookkaalam thanne aaraamam neele | അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി പതിവായ് നീ കുത്തി വെച്ചാൽ എന്നും വാടാമല്ലി കരൾക്കരെ മുളച്ചിട്ട നാമ്പിടും എന്നും കവിൾത്തടം ചുവപ്പിച്ചു പൂവിടും എടുത്തൊന്നു പരസ്പരം പങ്കിടാം ഈ ബന്ധം ഇണക്കത്തിൽ ഇടം കണ്ണിൽ ചൂടിടാം ഈ ചന്തം മപനിസ മപനിസ മപനിസ മപനിസ ചെന്നിറം ചോരാതെ ചെമ്പൂവേ നിന്നെ ഉമ്മകളോടെന്നും പാലിക്കുന്നുണ്ടേ കുഞ്ഞിതൾ വാടാതെ രാവിടുമ്പോഴും കൈവിരൽ തുമ്പാലേ ലാളിക്കുന്നുണ്ടേ കാലത്തെ മഞ്ഞിൻ മുത്താണേ കണ്മുന്നിൽ നല്ലൊരു പൂക്കണി നീ സൂര്യന്റെ മിന്നും പൊന്നാകേ സമ്മാനം നേടൂ കൈനീട്ടം പോലെ (അനുരാഗത്തേൻ കുടിച്ചാൽ.....) ചഞ്ചലമാമെന്റെ നെഞ്ചോരം തന്നിൽ സുന്ദരി നീയെന്നും ശോഭിക്കുന്നുണ്ടേ നൂറിതൾ ചേലോടെ എന്നീറൻ മാറിൽ നിശ്വാസക്കാറ്റോടെ മേളിക്കുന്നുണ്ടേ കൈനഖം കൊണ്ടോ പോറാതെ എന്നെന്നും എന്നുടെ കന്യക നീ നീയെന്റെയുള്ളിൽ വേരോടും പൂക്കാലം തന്നെ ആരാമം നീളേ (അനുരാഗത്തേൻ കുടിച്ചാൽ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- റാപ്പുകളുടെ
- ആലാപനം : പി ജി രാഗേഷ്, സുർമുഖി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്
- നീയോ പുഴപോലെയെന്
- ആലാപനം : നീത സുഭിര് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്
- തൂമഞ്ഞിന്‍ [F ]
- ആലാപനം : കെ എസ് ചിത്ര, യു കൃഷ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്
- നീയോ പുഴപോലെയെന്
- ആലാപനം : നീത സുഭിര്, കെ കെ നിഷാദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ബാലകൃഷ്ണന്