View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയോ പുഴപോലെയെന്‍ ...

ചിത്രംവാടാമല്ലി (2011)
ചലച്ചിത്ര സംവിധാനംആല്‍ബർട്ട് ആന്റണി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ബാലകൃഷ്ണന്‍
ആലാപനംനീത സുഭിര്‍, കെ കെ നിഷാദ്‌

വരികള്‍

Neeyo puzha poleyen kanavinte medaake
kali cholliyille innale
Neeyo mazhameghamaay manassinte vinnaake
mazha thookiyille ennume rim jim sheelode
Mazhayude viralukalaruliya kulirala sirakalil ezhuthiya kalamozhiye
Puzhayude nuramani kilukile chithariya chiriyude azhakile inamukile
madhurithamoru sukha lahariyilozhuki varoo
(Neeyo puzha poleyen ...)

Koumaaraswapnam meyum kannil kannil
Kannaadi nokkum thumpi nee
Kaathoramennum melle kaavyam moolum
paalaazhiyaakum vaani nee
neeyenno njaanennoro thonnal illaathe
Naamonnu cherunnoree neram koncheedum
Oru mazha nanayana puzhayude kothiyarike
(Neeyo puzha poleyen ...)

Chemmaana naadin snehappooram koodaan
povunna thoovalppakshi nee
Nakshathra theeram kaanaan moham thaane
perunnoromal maina nee
novunna pollunna theeminnal illaathe
aashichathellaame peyyunna kolode
kanimazha choriyana manimukilavanarike
നീയോ പുഴ പോലെയെൻ കനവിന്റെ മേടാകെ
കളി ചൊല്ലിയില്ലേ ഇന്നലെ
നീയോ മഴമേഘമായ് മനസ്സിന്റെ വിണ്ണാകെ
മഴ തൂകിയില്ലേ എന്നുമേ രിംജിം ശീലോടെ
മഴയുടെ വിരലുകളരുളിയ കുളിരല സിരകളിൽ എഴുതിയ കളമൊഴിയേ
പുഴയുടെ നുരമണി കിലുകിലെ ചിതറിയ ചിരിയുടെ അഴകിലെ ഇണമുകിലേ
മധുരിതമൊരു സുഖലഹരിയിലൊഴുകി വരൂ
(നീയോ പുഴ പോലെയെൻ....)

കൗമാര സ്വപ്നം മേയും കണ്ണിൽ കണ്ണിൽ
കണ്ണാടി നോക്കും തുമ്പി നീ
കാതോരമെന്നും മെല്ലെ കാവ്യം മൂളും
പാലാഴിയാകും വാണി നീ
നീയെന്നോ ഞാനെന്നൊരാ തോന്നൽ ഇല്ലാതെ
നാമൊന്നു ചേരുന്നൊരീ നേരം കൊഞ്ചീടും
ഒരു മഴ നനയണ പുഴയുടെ കൊതിയരികെ
(നീയോ പുഴ പോലെയെൻ....)

ചെമ്മാന നാടിൻ സ്നേഹപ്പൂരം കൂടാൻ
പോവുന്ന തൂവല്‍പ്പക്ഷി നീ
നക്ഷത്രതീരം കാണാൻ മോഹം താനേ
പേറുന്നൊരോമൽമൈന നീ
നോവുന്ന പൊള്ളുന്ന തീമിന്നൽ ഇല്ലാതെ
ആശിച്ചതെല്ലാമേ പെയ്യുന്ന കോളോടെ
കണിമഴ ചൊരിയണ മണിമുകിലവനരികേ
(നീയോ പുഴ പോലെയെൻ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റാപ്പുകളുടെ
ആലാപനം : പി ജി രാഗേഷ്, സുർമുഖി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ബാലകൃഷ്ണന്‍
നീയോ പുഴപോലെയെന്‍
ആലാപനം : നീത സുഭിര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ബാലകൃഷ്ണന്‍
അനുരാഗത്തേന്‍
ആലാപനം : കെ കെ നിഷാദ്‌, സുർമുഖി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ബാലകൃഷ്ണന്‍
തൂമഞ്ഞിന്‍ [F ]
ആലാപനം : കെ എസ്‌ ചിത്ര, യു കൃഷ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ബാലകൃഷ്ണന്‍