View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്മകളേറും ...

ചിത്രംജനപ്രിയൻ (2011)
ചലച്ചിത്ര സംവിധാനംബോബൻ സാമുവൽ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംറിനില്‍ ഗൗതം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Um um..um. oho ho oh..ho..
Nanmakalerum naadunaru manjala choodum medunaru (2)
priyanaayi maari naadin maanasathil vaazhum
ninte kaathilennum thuyilunarthu pole
Onnu vannu thottu pinne melle manaju pom
kodamazhachaattaay oru kunjikkuyil paadu
narukodamazhachaattaay oru kunjikkuyil paadu
(nanmakalerum..)

Thooverppu thooki nee nanachedutha thoppilekku
swarggam irangi vannuvo swarnnam chorinju thannuvo
nee pokum paathavakkil nin nizhal pathinja dikkil
soubhaagyam koottinethiyo saafalyappeeli neerthiyo
ivanazhal maaraan moolu pullorveene naaveru
nalamarulaanaay malanaade neru kaavoottu
kathir sooryanu polum nee kaniyaay maarum
ushakaalam vishu pole tharum ennum kaineettam
(nanmakalerum..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം..ഉം..ഉം..ഓഹോ ഹോ ഓ..ഓ..ഓഹോഹോ
നന്മകളേറും നാടുണര് മഞ്ഞല ചൂടും മേടുണര് (2)
പ്രിയനായി മാറി നാടിൻ മാനസത്തിൽ വാഴും
നിന്റെ കാതിലെന്നും തുയിലുണർത്തു പോലെ
ഒന്നു വന്നു തൊട്ടു പിന്നെ മെല്ലെ മാഞ്ഞു പോം
കോടമഴച്ചാറ്റായ് ഒരു കുഞ്ഞിക്കുയിൽ പാട്
നറുകോടമഴച്ചാറ്റായ് ഒരു കുഞ്ഞിക്കുയിൽ പാട്
(നന്മകളേറും...)

തൂവേർപ്പു തൂകി നീ നനച്ചെടുത്ത തോപ്പിലേക്ക്
സ്വർഗ്ഗം ഇറങ്ങി വന്നുവോ സ്വർണ്ണം ചൊരിഞ്ഞു തന്നുവോ
നീ പോകും പാതവക്കിൽ നിൻ നിഴൽ പതിഞ്ഞ ദിക്കിൽ
സൗഭാഗ്യം കൂട്ടിനെത്തിയോ സാഫല്യപ്പീലി നീർത്തിയോ
ഇവനഴൽ മാറാൻ മൂള് പുള്ളോർ വീണേ നാവേറ്‌
നലമരുളാനായ് മലനാടേ നേര് കാവൂട്ട്
കതിർ സൂര്യനു പോലും നീ കണിയായ് മാറും
ഉഷഃകാലം വിഷു പോലെ തരും എന്നും കൈനീട്ടം
(നന്മകളേറും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എരിവേനൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുദീപ് കുമാര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ഗൗതം
പൂക്കൈതേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മഞ്ജു വെള്ളയാനി   |   സംഗീതം : റിനില്‍ ഗൗതം
ദൂരെ കിഴക്കേ
ആലാപനം : ബേബി മാലിനി, കൃതിക   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ഗൗതം
ലേ ലേ തൂ സരാ
ആലാപനം : ചാരു ഹരിഹരൻ, അനൂപ് ജി കൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : റിനില്‍ ഗൗതം