View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിനാവിന്റെ മിനാരത്തില്‍ [F] ...

ചിത്രംആദാമിന്റെ മകന്‍ അബു (2011)
ചലച്ചിത്ര സംവിധാനംസലിം അഹമ്മദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരമേഷ് നാരായൺ
ആലാപനംമധുശ്രീ നാരായൺ

വരികള്‍

Lyrics submitted by: Sandhya Prakash

Kinaavinte minaarathil irikkum praave
kathirmani uthirmani orukkunno nee
Cheruthooval chirakaale ananthamaam neelavaanam
Alakkaano kothikkunnu manippiraave
(Kinaavinte...)

Veyilcheelukal vellimanalppaayayil
Manassilaasha korthu vecha manikalenna pol
japamaalayaakave thunayaakumo varam
(Kinaavinte...)

Kinaappeelikal kochu nilaathundukal
Karalinullil kootti vecha pavizhamuthukal
Thiramaala polave kuthi kollumee manam
(Kinaavinte.....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ
(കിനാവിന്റെ...)

വെയിൽച്ചീളുകൾ വെള്ളിമണല്‍പ്പായയിൽ (2)
മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ
ജപമാലയാകവേ തുണയാകുമോ വരം
(കിനാവിന്റെ...)

കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2)
കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ
തിരമാല പോലവേ കുതി കൊള്ളുമേ മനം
(കിനാവിന്റെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തോലക്കുന്നത്തെ
ആലാപനം : സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
കിനാവിന്റെ മിനാരത്തില്‍ [M]
ആലാപനം : ഹരിഹരന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
മുത്തോലക്കുന്നത്തെ [M]
ആലാപനം : ശ്രീനിവാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
മക്കാ മദീനത്തില്‍
ആലാപനം : രമേഷ് നാരായൺ, ശങ്കര്‍ മഹാദേവന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ