View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനനം വീണ്ടും ...

ചിത്രംസി ഐ ഡി (1955)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല

വരികള്‍

Added by madhavabhadran on February 5, 2011
 
കാനനം വീണ്ടും തളിര്‍ത്തു - മലര്‍
ക്കാവുകള്‍ക്കുള്ളം കുളുര്‍ത്തു - അതില്‍
ഗാനം പാടി ഉയരുവാന്‍ വെമ്പിയ
വാനമ്പാടിയെന്‍ പക്ഷം കരിഞ്ഞു
(കാനനം)

കതിരിട്ടു നിന്നുള്ളില്‍ മിന്നിത്തെളിഞ്ഞൊര -
ക്കനകവിളക്കു പൊലിഞ്ഞതെന്തേ
കമലങ്ങള്‍ പൂവിട്ടു കമനീയമായൊര -
ക്കരുണതന്‍ ഗംഗ വരണ്ടതെന്തേ

തണലേകിനിന്നൊരത്തായു്മരം വേരറ്റു
തവമുന്നില്‍ ശൂന്യമായു് സര്‍വ്വദിക്കും
ഇരുള്‍മൂടിക്കത്തുമേകാന്തമീവഴി -
യിനിയേതുമട്ടില്‍ നീ സഞ്ചരിക്കും

മണ്ണിതുവിട്ടു മറഞ്ഞാലുമെന്‍മന -
ക്കണ്ണുകള്‍ കാക്കും കെടാവിളക്കേ
മറയല്ലേ മാമക മാനസക്ഷേത്രത്തില്‍
നിറകതിര്‍ തൂകി നീയെന്‍പിതാവേ

----------------------------------

Added by devi pillai on February 6, 2011

kaananam veendum thalirthu -malar
kkaavukalkkullam kulurthu - athil
gaanampaadi uyaruvaan vembiya
vaanambaadiyen paksham karinju

kathirittu ninnullil minnithelinjora-
kkanakavilakku polinjathenthe?
kamalangal poovittu kamaneeyamaayora-
kkarunathan ganga varandathenthe?

thanaleki ninnora thaaymaram verattu
thavamunnil shoonyamaay sarvadikkum
irulmoodikkathumekaanthamee vazhi-
yini yethumattil nee sancharikkum?

mannithuvittu maranjaalumenmana-
kkannukal kaakkum kedaavilakke
marayalle maamaka maanasakshethrathil
nirakathir thooki neeyen pithaave


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൈതൈതക തൈതൈതോം
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൈമുതല്‍ വെടിയാതെ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാണും കണ്ണിനു്
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
തേയിലത്തോട്ടം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാലമെല്ലാമുല്ലാസം
ആലാപനം : പി ലീല, എന്‍ എല്‍ ഗാനസരസ്വതി, വി എന്‍ സുന്ദരം   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരുവിന്‍ വരുവിന്‍
ആലാപനം : എം സരോജിനി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നില്ല്‌ നില്ല്‌
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മലനാടിൻ മക്കൾ
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയല്ലെയീ കല്യാണഭാവന
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍