View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സ് മയക്കി ...

ചിത്രംഅറബിയും ഒട്ടകവും പി മാധവന്‍ നായരും (2011)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംറിമി ടോമി, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Manassu mayakki aale kudukkana
choondem neettiyirippunde
manavaattippennin kannukal
chelulla naadan meenukal
pulakam nirachu raagam
pozhikkana veenem meettiyirippunde
madhuvaanippennin chundukal
punnaaramothum praavukal
oh.. arabinaattusulthaante arayilulla vaidooryam
thottu pokum omanayaalude
maattezhum ee narupunchiriyoliyazhakil
(manassu mayakki...)

Maaranonnu nokkaan vendi chanthamulla kannaadi
minni nilkkum ee pennalle maaranulla kannaadi
naru chempanineerin chenchundo
oh.. kavil chembanineeralaraanallo
Enthiniyum maharu tharaan
kanavukalaal thaaj mahal ninakkariyaam ninakkariyaam
nalla ponnu poleyaanu ninte maaranennu mathimukhi
aadyaraavile kaaryamorthu nee
pinneyum enthaanu bejaarilirikkanathu
(manassu mayakki...)

Oudu meetti innee paattin eenamittathaaraanu
Eedu raavu thotte vaanil kaathu ninna thaarangal
manimanchamorukkaan aaraanu
oh... sakhiyaalude nenchakamundallo
madhuvidhuvinu maalikayo
kanakanilaa poovaniyil avanariyaam avanariyaam
mullamottu poleyaanu ninte ullamennu neru varum
aadyanaalile poleyinnume panchaarappaalundu
vaazhenam khabaru vare
(Manassu mayakki.....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മനസ്സു മയക്കി ആളെ കുടുക്കണ
ചൂണ്ടേം നീട്ടിയിരുപ്പുണ്ടേ
മണവാട്ടിപ്പെണ്ണിൻ കണ്ണുകൾ
ചേലുള്ള നാടൻ മീനുകൾ
പുളകം നിറച്ച് രാഗം
പൊഴിക്കണ വീണേം മീട്ടിയിരിപ്പുണ്ടേ
മധുവാണിപ്പെണ്ണിൻ ചുണ്ടുകൾ
പുന്നാരമോതും പ്രാവുകൾ
ഓ അറബിനാട്ടു സുൽത്താന്റെ അറയിലുള്ള വൈഡൂര്യം
തോറ്റു പോകും ഓമനയാളുടെ
മാറ്റെഴും ഈ നറുപുഞ്ചിരിയൊളിയഴകിൽ
(മനസ്സു മയക്കി....)

മാരനൊന്നു നോക്കാൻ വേണ്ടി ചന്തമുള്ള കണ്ണാടി
മിന്നി നിൽക്കും ഈ പെണ്ണല്ലേ മാരനുള്ള കണ്ണാടി
നറു ചെമ്പനിനീരിൻ ചെഞ്ചുണ്ടോ
ഓ..കവിൾ ചെമ്പനിനീരലരാണല്ലോ
എന്തിനിയും മഹറു തരാൻ
കനവുകളാൽ താജ് മഹൽ നിനക്കറിയാം നിനക്കറിയാം
നല്ല പൊന്നു പോലെയാണു നിന്റെ മാരനെന്നു മതിമുഖി
ആദ്യരാവിലെ കാര്യമോർത്തു നീ
പിന്നെയും എന്താണു ബേജാറിലിരിക്കണത്
(മനസ്സു മയക്കി....)

ഔദ് മീട്ടി ഇന്നീ പാട്ടിൻ ഈണമിട്ടതാരാണ്
ഈദ് രാവ് തൊട്ടേ വാനിൽ കാത്തു നിന്ന താരങ്ങൾ
മണിമഞ്ചമൊരുക്കാൻ ആരാണ്
ഓ..സഖിയാളുടെ നെഞ്ചകമുണ്ടല്ലോ
മധുവിധുവിനു മാളികയോ
കനകനിലാപൂവനിയിൽ അവനറിയാം അവനറിയാം
മുല്ലമൊട്ടു പോലെയാണു നിന്റെ ഉള്ളമെന്ന് നേരു വരും
ആദ്യനാളിലെ പോലെയിന്നുമേ പഞ്ചാരപ്പാലുണ്ടു
വാഴേണം ഖബറു വരെ
(മനസ്സു മയക്കി....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാധവേട്ടനെന്നും
ആലാപനം : എം ജി ശ്രീകുമാർ, ഉജ്ജയിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി ശ്രീകുമാർ
ഗോപബാലനിഷ്ടം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജി ശ്രീകുമാർ
ഗോപബാലനിഷ്ടം
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജി ശ്രീകുമാർ
ചെമ്പകവല്ലികളിൽ
ആലാപനം : എം ജി ശ്രീകുമാർ, ശ്വേത മോഹന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ