View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണോരം ചിങ്കാരം ...

ചിത്രംരതിനിര്‍വ്വേദം (2011)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Kannoram chinkaaram (2)
ee poovil vannu vandu moolave
kaathoram kinnaaram (2)
ee kaattilaadumeera moolave
ee nenchile saaverikal
peythu thorumindraneelaraavaay
(kannoram chinkaaram...)

kaatinte kaiyyil venthooval pole
thaazhvaaramaake parannalanju
varnnangalezhum chaalicha moham
onnaayi maaril alinju chernnu
oru maarivil thumpiyaay theliyunnu romaharsham
oru raamazhathulliyaay kulirunnu ninte sneham
athinaay njaan alayunnu pala janmam
(kannoramchinkaaram...)

Eeran nilaavaam nee vanna neram
neeraambalaay njaan nananju ninnu
hey naanam marannu naamonnu chernnu
neehaaramegham thudichu ninnu
rathiraasa lolayaayi oru raathri mangi maanju
athilolam aathmaraagam parirambhanam nukarnnu
pala naalaay thirayunnu madagandham
kaathoram kinnaaram
(kannoram chinkaaram...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണോരം ചിങ്കാരം (2)
ഈ പൂവിൽ വന്നു വണ്ടു മൂളവേ
കാതോരം കിന്നാരം (2)
ഈ കാറ്റിലാടുമീറ മൂളവേ
ഈ നെഞ്ചിലെ സാവേരികൾ
പെയ്തു തോരുമിന്ദ്രനീലരാവായ്
(കണ്ണോരം ചിങ്കാരം...)

കാറ്റിന്റെ കൈയ്യിൽ വെൺതൂവൽ പോലെ
താഴ്വാരമാകേ പറന്നലഞ്ഞു
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പല ജന്മം
(കണ്ണോരം ചിങ്കാരം...)

ഈറൻ നിലാവാം നീ വന്ന നേരം
നീരാമ്പലായ് ഞാൻ നനഞ്ഞു നിന്നു
ഹേയ് നാണം മറന്നു നാമൊന്നു ചേർന്നു
നീഹാര മേഘം തുടിച്ചു നിന്നു
രതിരാസലോലയായി ഒരു രാത്രി മങ്ങി മാഞ്ഞു
ആതിലോലം ആത്മരാഗം പരിരംഭണം നുകർന്നു
പല നാളായ് തിരയുന്നു മദഗന്ധം
കാതോരം കിന്നാരം .
(കണ്ണോരം ചിങ്കാരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാട്ടുവഴിയിലെ
ആലാപനം : നിഖിൽ രാജ്   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
മധുമാസ മൗനരാഗം
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
ചെമ്പകപ്പൂ
ആലാപനം : സുദീപ് കുമാര്‍   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍
മഴവില്ലാണോ
ആലാപനം : എം ജയചന്ദ്രന്‍, കവിത വൈദ്യനാഥൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍