View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചാതെ കൊഞ്ചണം ...

ചിത്രംഫീമേല്‍ ഉണ്ണികൃഷ്ണന്‍ (2015)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഷാജി സുകുമാരൻ
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Konchaathe konchenam thancham nokki kenchenam
novaathe nullenam unnam nokki killenam
thaalolam aatti pulkenam..(konchaathe konchenam..)
paathayorukkanam paadamorukkanam
moham vithachu koyyaan...
swapnangalkkennum unmaadam
thaalathilaadum kinnaaram...
konchaathe konchenam thancham nokki kenchenam
novaathe nullenam unnam nokki killenam..

Mutti unarumee poovithalellaam
thoomuthu veenu thuduthidenam
aa manju thullikkalinju cheraan
kaattinte kaikal chalichidenam
jaalakam thurannu maanasam kininju
vaikaathe vaa... poovampane...(jaalakam...)
kanni nilaavala penninnazhakinu vennathilakkamekum
chelothu cherum changaatham
ho.. koodothu cherum koothaattam
konchaathe konchenam thancham nokki kenchenam

Paarvanam paaril padarnna neram
vaalittezhuthunnu paarijaatham
thaara thilakkappanitharangal
aake eduthanganinju vaanam
vaarijangalellaam thirumey kudanju
then thookidum aalinganam(vaarijangalellaam...)
paathiyurakkathil poovinnirampathu paari nadakkaruthe....
orathu cheruu vaikaathe..hoy
maarathu chaayuu chummaathe....
(konchaathe konchenam..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കെഞ്ചേണം
നോവാതെ നുള്ളേണം ഉന്നം നോക്കി കിള്ളേണം
താലോലമാട്ടി പുല്‍കേണം..(കൊഞ്ചാതെ കൊഞ്ചേണം..)
പാതയൊരുക്കണം പാടമൊരുക്കണം
മോഹം വിതച്ചു കൊയ്യാന്‍...
സ്വപ്നങ്ങൾക്കെന്നും ഉന്മാദം
താളത്തിലാടും കിന്നാരം...
കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കെഞ്ചേണം
നോവാതെ നുള്ളേണം ഉന്നം നോക്കി കിള്ളേണം

മുട്ടിയുണരുമീ പൂവിതളെല്ലാം
തൂമുത്തു വീണു തുടുത്തിടേണം
ആ മഞ്ഞുതുള്ളിക്കലിഞ്ഞു ചേരാന്‍
കാറ്റിന്റെ കൈകള്‍ ചലിച്ചിടേണം
ജാലകം തുറന്നു മാനസം കിനിഞ്ഞു
വൈകാതെ വാ... പൂവമ്പനേ...(ജാലകം....)
കന്നിനിലാവല പെണ്ണിന്നഴകിനു വെണ്ണത്തിളക്കമേകും
ചേലൊത്തു ചേരും ചങ്ങാത്തം
ഹോ.. കൂടൊത്തു ചേരും കൂത്താട്ടം
കൊഞ്ചാതെ കൊഞ്ചേണം തഞ്ചം നോക്കി കെഞ്ചേണം

പാര്‍വ്വണം പാരില്‍ പടര്‍ന്ന നേരം
വാലിട്ടെഴുതുന്നു പാരിജാതം
താരത്തിളക്കപ്പണിത്തരങ്ങള്‍
ആകെയെടുത്തങ്ങണിഞ്ഞു വാനം
വാരിജങ്ങളെല്ലാം തിരുമെയ് കുടഞ്ഞു
തേന്‍ തൂകിടും ആലിംഗനം (വാരിജങ്ങളെല്ലാം...)
പാതിയുറക്കത്തില്‍ പൂവിന്നിരമ്പത്തു് പാറി നടക്കരുതേ....
ഓരത്തു ചേരൂ വൈകാതെ..ഹോയ്
മാറത്തു ചായൂ ചുമ്മാതെ....
(കൊഞ്ചാതെ കൊഞ്ചേണം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോപീ മുരളി
ആലാപനം : ജോസ്‌ സാഗർ   |   രചന : കൈതപ്രം   |   സംഗീതം : ഷാജി സുകുമാരൻ
ഗോപീ മുരളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഷാജി സുകുമാരൻ
അയലത്തെ
ആലാപനം : രാജലക്ഷ്മി അഭിരാം, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഷാജി സുകുമാരൻ
കാതോരം
ആലാപനം : ജീതു   |   രചന : കെ മധു ബാലൻ   |   സംഗീതം : ഷാജി സുകുമാരൻ