View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാധാ മാധവത്തിൻ ...

ചിത്രംകാണാക്കൊമ്പത്ത് (2011)
ചലച്ചിത്ര സംവിധാനംമഹാദേവൻ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Dhum dhina thinana thinathina dhum dhinathina na
Dhum dhina thinana thinathina dhum dhinathina na thakida thakida
Dhum dhina thinana thinathina dhum dhinathina na
Dhum dhina thinana thinathina dhum dhinathina na thakida

Raadhaa maadhavathin eenam peythirangi
gopee mandirathil naanam poothorungi
surabhila mohinimaare nishayile gandhinimaare
manassil kannan cherum chelalle
punchirikkunne anjalippoovu
nenchakathetho panchamikkolu
(Raadhaa maadhavathin..)

Thanichirunnenthe ingane aalochippoo raadhe nee
idakkide doore paathayilodum kannode
madhurayil ninno ingane vaikiyathenthe kannaa nee
manaswini njaano ikkare ere kaathille
oh.. madhurayilennaalum sakhi raadhike
hariyude maaril sreevalsam nee
ellaamulloru kallan nee ennaalennude kannan nee
haritha vanika thazhuki yamuna
njoriyumalayilozhukiyozhuki
arike vaa arike vaa kanimozhee vaa
(Raadhaa maadhavathin..)

kadampukalaake pookkuda choodum neram raadhe nin
paribhavamellaam maarukayille ee naalil
enikkoru sammaanakkuliraavolam nee thannaalo
pinakkamithellaam maattiyaduthu koodaam njaan
oh evideyirunnaalum priya gopike
kanavile uri thannil navaneetham nee
ennodothirunnu nee ponnodakkuzhaloothaamo
madana sukhada madhuramaruli alasa lasitha chuvadililaki
arike vaa arike vaa pranayinee vaa
dhim dhinadhim dhinadhim dhim dhinadhim dhithaakku dhithaakku
dhim dhinadhim dhinadhim dhim dhinadhim
(Raadhaa maadhavathin..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ധും ധിന തിനന തിനതിന ധും ധിനതിന ന
ധും ധിന തിനന തിനതിന ധുംധിന തിന ന നകിട തകിട
ധും ധിന തിനന തിനതിന ധും ധിന തിന ന
ധും ധിന തിനന തിനതിന ധും ധിന തിന ന തകിട

രാധാമാധവത്തിൻ ഈണം പെയ്തിറങ്ങി
ഗോപീ മന്ദിരത്തിൽ നാണം പൂത്തൊരുങ്ങി
സുരഭില മോഹിനിമാരേ നിശയിലെ ഗന്ധിനിമാരെ
മനസ്സിൽ കണ്ണൻ ചേരും ചേലല്ലെ
പുഞ്ചിരിക്കുന്നേ അഞ്ജലിപ്പൂവ്
നെഞ്ചകത്തേതോ പഞ്ചമിക്കോള്
(രാധാ മാധവത്തിൻ...)

തനിച്ചിരുന്നെന്തേ ഇങ്ങനെ ആലോചിപ്പൂ രാധേ നീ
ഇടക്കിടെ ദൂരെ പാതയിലോടും കണ്ണോടെ
മധുരയിൽ നിന്നോ ഇങ്ങനെ വൈകിയതെന്തേ കണ്ണാ നീ
മനസ്വിനി ഞാനോ ഇക്കരെ ഏറേ കാത്തില്ലേ
ഓ മധുരയിലെന്നാലും സഖി രാധികേ
ഹരിയുടെ മാറിൽ ശ്രീവത്സം നീ
എല്ലാമുള്ളോരു കള്ളൻ നീ എന്നാലെന്നുടെ കണ്ണൻ നീ
ഹരിത വനിക തഴുകി യമുന
ഞൊറിയുമലയിലൊഴുകിയൊഴുകി
അരികെ വാ അരികെ വാ കനിമൊഴീ വാ
(രാധാ മാധവത്തിൻ...)

കടമ്പുകളാകെ പൂക്കുട ചൂടും നേരം രാധേ നിൻ
പരിഭവമെല്ലാം മാറുകയില്ലേ ഈ നാളിൽ
എനിക്കൊരു സമ്മാനക്കുളിരാവോളം നീ തന്നാലോ
പിണക്കമിതെല്ലാം മാറ്റിയടുത്തു കൂടാം ഞാൻ
ഓ എവിടെയിരുന്നാലും പ്രിയ ഗോപികേ
കനവിലെ ഉറി തന്നിൽ നവനീതം നീ
എന്നോടൊത്തിരുന്നു നീ പൊന്നോടക്കുഴലൂതാമോ
മദന സുഖദ മധുരമരുളി അലസ ലസിത ചുവടിലിളകി
അരികെ വാ അരികെ വാ പ്രണയിനീ വാ
ധിം ധിംനധിം ധിനധിം ധിം ധിനധിം ധിത്താക്കു ധിത്താക്കു
ധിം ധിംനധിം ധിനധിം ധിം ധിനധിം
(രാധാ മാധവത്തിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓർക്കുമ്പം
ആലാപനം : കോറസ്‌, ജിഷ നവീൻ, ഷെർദിൻ തോമസ്   |   രചന : മധു മുട്ടം   |   സംഗീതം : മോഹന്‍ സിതാര
വാഴ്ക
ആലാപനം : മാസ്റ്റർ ഗോവിന്ദ്   |   രചന : കവിഞ്ചര്‍ മുത്തുലിംഗം   |   സംഗീതം : മോഹന്‍ സിതാര
ദൂരത്തൊരു
ആലാപനം : പി ശങ്കർ നാരാ‍യണൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
ഉണരുക ഉണരുക
ആലാപനം : കെ ജെ യേശുദാസ്   |   രചന : ദേവദാസ്   |   സംഗീതം : മോഹന്‍ സിതാര