View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൃഗമദ തിലകവും ...

ചിത്രംതൂക്കുവിളക്ക് ()
ചലച്ചിത്ര സംവിധാനംഅപ്പച്ചൻ
ഗാനരചനശിവപ്രസാദ്
സംഗീതംപി ആർ മുരളി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

mrigamadathilakavum mridumandahaasavum
karineela mizhikalil swapnavumaay (mrigamada)
puliyilakkaramundum mudithumbil poovum choodi
mridulaangi nee vannu kaathu ninnu (puliyila)
mridulaangi nee vannu kaathu ninnu
(mrigamada)

gaayathreemanthram unarum naalambalatthil ninnum
devee nee nadayirangi kadannu vannu (gaayathree)
ninte roopam maathram ennil niranju ninnu
ullil niranju ninnu (ninte roopam)
(mrigamada)

narkkilayil nee neettum varamanjal prasaadam njaan
varadaanam pole vaangi kuri varachu (narkkilayil)
ente idanenchil ilathaalam unarnnuyarnnu
veendum unarnnuyarnnu (ente)
(mrigamada)
മൃഗമദ തിലകവും മൃദു മന്ദഹാസവും
കരിനീല മിഴികളില്‍ സ്വപ്നവുമായ് (മൃഗമദ)
പുളിയിലക്കര മുണ്ടും മുടിത്തുമ്പില്‍ പൂവും ചൂടി
മൃദുലാംഗി നീ വന്നു കാത്തു നിന്നു (പുളിയില)
മൃദുലാംഗി നീ വന്നു കാത്തു നിന്നു
(മൃഗമദ)

ഗായത്രീമന്ത്രം ഉണരും നാലമ്പലത്തില്‍ നിന്നും
ദേവീ നീ നടയിറങ്ങി കടന്നു വന്നു (ഗായത്രീ)
നിന്റെ രൂപം മാത്രം എന്നില്‍ നിറഞ്ഞു നിന്നു
ഉള്ളില്‍ നിറഞ്ഞു നിന്നു (നിന്റെ രൂപം)
(മൃഗമദ)

നര്‍ക്കിലയില്‍ നീ നീട്ടും വരമഞ്ഞള്‍ പ്രസാദം ഞാന്‍
വരദാനം പോലെ വാങ്ങി കുറി വരച്ചു (നര്‍ക്കിലയില്‍)
എന്റെ ഇടനെഞ്ചില്‍ ഇലത്താളം ഉണര്‍ന്നുയര്‍ന്നു
വീണ്ടും ഉണര്‍ന്നുയര്‍ന്നു (എന്റെ ഇടനെഞ്ചില്‍ )
(മൃഗമദ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലപ്പുഴയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശിവപ്രസാദ്   |   സംഗീതം : പി ആർ മുരളി
അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ
ആലാപനം : അരുന്ധതി   |   രചന : ശിവപ്രസാദ്   |   സംഗീതം : പി ആർ മുരളി
കിന്നാരം ചൊല്ലുവാൻ
ആലാപനം : അരുന്ധതി   |   രചന : ശിവപ്രസാദ്   |   സംഗീതം : പി ആർ മുരളി