View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമൃത കുംഭങ്ങള്‍ ...

ചിത്രംആകാശഗംഗ (1971)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by venu on April 14, 2010
ആ....... ആ....
അമൃതകുംഭങ്ങള്‍ കൈകളിലേന്തി
ആഷാഡമേഘം മാനത്തു വന്നു
അതിഥിയാമവളെ അരുണമേഘങ്ങള്‍
ആപാദചൂഢം നോക്കി നിന്നു
ആപാദചൂഢം നോക്കി നിന്നു (അമൃത)

ഒരു രാഗമേഘത്തിന്‍ മിഴി നനഞ്ഞു
ഒരു കാവ്യരേഖ അതില്‍ വിരിഞ്ഞു
ഇരു ഹൃദയങ്ങളും ഇളകിനിന്നു
ഇരു ഹൃദയങ്ങളും ഇളകിനിന്നു
സകലജന്മങ്ങളെ സ്മൃതി പുണര്‍ന്നൂ
ആരറിഞ്ഞു കഥ ആരറിഞ്ഞു
ആകാശവിളക്കുകള്‍ എന്തറിഞ്ഞു (അമൃത)

ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം
കരിമേഘം കണ്ണീരായ് പെയ്തു പോകാം
ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം
കരിമേഘം കണ്ണീരായ് പെയ്തു പോകാം
മറക്കുകില്ലെന്നാലും മാനമെന്നും
മറക്കുകില്ലെന്നാലും മാനമെന്നും
മഹിതമീ സംഗമത്തിന്‍ മധുരഭാവം
ആരറിഞ്ഞു കഥ ആരറിഞ്ഞു
ആകാശവിളക്കുകള്‍ എന്തറിഞ്ഞു
ആരറിഞ്ഞു കഥ ആരറിഞ്ഞു
ആകാശവിളക്കുകള്‍ എന്തറിഞ്ഞൂ..... (അമൃത)

----------------------------------

Added by Susie on May 19, 2010
Aa...Aa...

amrithakumbhangal kaikalilenthi
aashaadamegham maanathu vannu
athidhiyaamavale aruna meghangal
aapaadachoodam nokki ninnu
aapaadachoodam nokki ninnu (amritha)

oru raagameghathin mizhi nananju
oru kaavyarekha athil virinju
iru hridayangalum ilaki ninnu
iru hridayangalum ilaki ninnu
sakala janmangale smrithi punarnnu
aararinju kadhayaararinju
aakaashavilakkukal entharinju (amritha)

oru kodunkaattil parannupokaam
karimegham kanneeraay peythu pokaam
oru kodunkaattil parannupokaam
karimegham kanneeraay peythu pokaam
marakkukillennaalum maanamennum
marakkukillennaalum maanamennum
mahithamee sangamathin madhurabhaavam
aararinju kadhayaararinju
aakaashavilakkukal entharinju (amritha)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹ നന്ദിനി
ആലാപനം : പി ലീല, രാധ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പഞ്ചവന്‍ കാട്ടിലെ
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ഒഴുകിവരൂ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍