ഞാറ്റുവേലക്കിളിയേ [M] ...
ചിത്രം | മിഥുനം (1993) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by jacob.john1@gmail.com on November 29, 2009 ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ കാത്തു നില്പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ അണയൂ നീയെന്‍ അമ്പിളി, കുളിരു ചൊരിയുമഴകായ് വരൂ മുകിലിന് ചേലത്തുമ്പിലായ്, അരിയ കസവു മലര് തുന്നി വാ താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ (2) കദളീ കുളുര് തേന്‍ തിരിയില്‍ ശലഭമിതണയെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ പുഴയില്‍ നിന് പൊന്നോടമോ, അലകള്‍ തഴുകുമരയന്നമായ് അതില്‍ നിന് ഗാനം കേള്‍ക്കയോ, മധുരമൊഴികള് നുര ചിന്നിയോ മഞ്ഞിന് നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്ന്നിതാ (2) വരുമോ കനിവാര്ന്നൊരുനാള് പ്രിയതമയിതിലെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ കാത്തു നില്പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ ---------------------------------- Added by jacob.john1@gmail.com on November 29, 2009 Njaattuvela kiliye nee paattupaadi varumo Konna pootha vazhiyil poo ellu mootha vayalil Kaathu nilpu njanee puthilanji chottil thaniye Njaattuvela kiliye nee paattupaadi varumo Anayu neeyen ambili, kuliru choriyumazhakaay varoo mukilin chela thumbilaay, ariya kasavu malar thunni va thaazham poovinullil thaanirangum kaatturangave (2) kadalee kulurthen thiriyil shalabhamithanaye Njaattuvela kiliye nee paattupaadi varumo puzhayil nin ponnodamo, alakal thazhukumarayannamaay athil nin ganam kelkkayo, madhura mozhikal nura chinniyo manjin neerkanangal marilolum poovunarnnithaa (2) varumo kanivaarnnorunaal priyathamayithile Njaattuvela kiliye nee paattupaadi varumo Konna pootha vazhiyil poo ellu mootha vayalil Kaathu nilpu njanee puthilanji chottil thaniye Njaattuvela kiliye nee paattupaadi varumo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമഞ്ഞിന്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്
- അല്ലിമലര്ക്കാവില് പൂരം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്
- ഞാറ്റുവേലക്കിളിയേ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്