View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശ മേഘ ജാലകം (പു) ...

ചിത്രംഗോവ (2001)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപ്രേംകുമാർ വടകര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aakaashamegha jaalakam thurannu saayaahnam
aananda saandrammay polinju neehaaram
thoomanjuthulli veenalinja theerangal
raagaardramaay (aakaasha)

ven piraavukal chirakaarnnu paarave
man cheraathukal mizhiminnaan thudangave
ven piraavukal chirakaarnnu paarave
man cheraathukal mizhiminnaan thudangave
thooveyilkkilee paattu moolivaa
maarivillumaay meyyurummuvaan
ee Decemberin snehaveenayil
(aakaasha)

ponkinaavukal kunu koodu koottave
then nilaavukal thelivinnil pookkave
ponkinaavukal kunu koodu koottave
then nilaavukal thelivinnil pookkave
thaarangalil saandhyamelkkave
raathadangalil kaattulaavave
ee sitaril njaan paattu meettave
(aakaasha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആകാശമേഘ ജാലകം തുറന്നു സായാഹ്നം
ആനന്ദ സാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
തൂമഞ്ഞു തുള്ളി വീണലിഞ്ഞ തീരങ്ങള്‍
രാഗാര്‍ദ്രമായ് (ആകാശ )

വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ
മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ
വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ
മണ്‍ ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ
തൂവെയില്‍ക്കിളീ പാട്ടു മൂളിവാ
മാരിവില്ലുമായ് മെയ്യുരുമ്മുവാന്‍
ഈ ഡിസംബറിന്‍ സ്നേഹവീണയില്‍
(ആകാശ)

പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ
തേന്‍ നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ
പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ
തേന്‍ നിലാവുകള്‍ തെളി വിണ്ണില്‍ പൂക്കവേ
താരങ്ങളില്‍ സാന്ധ്യ മേല്ക്കവേ
രാത്തടങ്ങളില്‍ കാറ്റു ലാവവേ
ഈ സിത്താറില്‍ ഞാന്‍ പാട്ടു മീട്ടവേ
(ആകാശ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശ മേഘജാലകം [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം :
നിലാ വിരല്‍ തലോടവെ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പ്രേംകുമാർ വടകര
സിരയില്‍ എരിയുമീ
ആലാപനം : റെനി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പ്രേംകുമാർ വടകര
ആകാശ മേഘജാലകം [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പ്രേംകുമാർ വടകര
നിറമിഴിക്കോണില്‍
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പ്രേംകുമാർ വടകര