View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാന്‍മിഴിപ്പൂവു ...

ചിത്രംമഹാസമുദ്രം (2006)
ചലച്ചിത്ര സംവിധാനംഡോക്ടർ എസ് ജനാർദ്ദനൻ
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപ്രീത കണ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010

ഓ ...ഓ.... ഓ ......
മാന്‍മിഴി പൂവ് മീന്‍ത്തുടിച്ചേല്
എന്റെ പെണ്ണ് ഹോയ് എന്റെ പെണ്ണ്
തീരത്തു തുള്ളും മാമഴത്തുള്ളി
എന്റെ പെണ്ണ് അവള്‍ എന്റെ പെണ്ണ്
മാരിവില്ല് അവള്‍ മാമയില്
മാങ്കുയില്‍ തേടിയ മാന്തളിര്
(മാന്‍മിഴി പൂവ് ....)

കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍
അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്
തുറയോര കടലോരത്തന്തിക്കടവത്ത്
അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി
അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും
(മാന്‍മിഴി പൂവ് ....)

ഹൊയ് ഹൊയ് ഹൊയ് ഹൊയ്
മണിദീപത്തിരി താഴ്ത്തി വളകിലുക്കി
അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു
ഒരു നാളും പിരിയില്ലെന്നോതും നേരത്ത്
അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു
പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും
കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല
(മാന്‍മിഴി പൂവ് ....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010

Oh....oh,....oh..
Maanmizhi poovu meenthudichelu
ente pennu hoy ente pennu
theerathu thullum maamazhathulli
ente pennu aval ente pennu
maarivillu aval maamayilu
maankuyil thediya maanthaliru
(Maanmizhi....)

Kurutholakkaliveettil aadyam kaanumpol
aval kurunnola kilunnola poomkurunnu
thurayora kadalorathu anthikkadavathu
aval veyil maayum maanathe ponnampili
arayathippennaay nee en arikathu vannaalo
anuraagacharadaal njaan kettiyidum
(Maanmizhi....)

Hoy hoy hoy hoy
manideepathiri thaazhthi valakilukki
aval naanichu naanichu poy olichu
oru naalum piriyillennothum nerathu
aval oru vaakkum mindaathe punchirichu
palavattam mazhayum kulirum pankitteduthittum
kandittum mindeettum mathiyaayilla
(Maanmizhi....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദിരനെ കയ്യിലെടുത്തു
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മാന്‍മിഴിപ്പൂവ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കടലു ചിരിച്ചേനു
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍