View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അയലത്തെ കുയിലേ ...

ചിത്രംവേനല്‍മരം (2009)
ചലച്ചിത്ര സംവിധാനംമോഹനകൃഷ്ണൻ
ഗാനരചനജോഫി തരകന്‍
സംഗീതംരാം സുന്ദര്‍
ആലാപനംഅമൃത സുരേഷ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 8, 2010
 അയലത്തെ കുയിലേ ആരോമൽക്കുയിലേ
ഒരു നുള്ളു തേൻ ചൊല്ലു നീയേകുമോ
നീരാമ്പലിതളേ ഇന്നെന്റെ നെഞ്ചിൻ
അനുരാഗക്കുറിമാനം നീയാകുമോ
മൂവന്തിമുകിലേ നീയെനിക്കണിയാൻ
മംഗല്യ പൊന്നുമായ് ഇതിലേ വരുമോ
(അയലത്തെ.....)

അവനുണ്ട് മാറത്ത് മാമ്പുള്ളി ചുണങ്ങും
അരിമുല്ലച്ചേലൊത്ത പുഞ്ചിരിയും
അവനുണ്ട് കുന്നോളം കുളിരുള്ള കുറുമ്പും
കനവെയ്യും കരിനീലക്കണ്ണുകളും
ഈ താഴ്വാരങ്ങൾ ചൂടും നിൻ തീരാമോഹങ്ങൾ
പൂമഴയിൽ താനേ കൊഴിയും നിൻ നെഞ്ചിനീണങ്ങൾ
അവനറിയുന്നതും എന്നോടൊളിക്കുന്നതും
അരുവി പോൽ ഒഴുകുമീ അനുരാഗമല്ലേ
(അയലത്തെ.....)


അവനോടൊന്നൊരുമിക്കാൻ ഇളമാവിൻ തണല്
അണയുന്ന തെന്നലിൻ പൂങ്കുളിരോ
ഒരു നോക്കു കാണുവാൻ കൊതിയുള്ള നേരത്ത്
അറിയാത്ത മൗനത്തിന്നേഴഴക്
അവൻ ആയും കുഴലു വിളിച്ചെന്റെ കൂടെ നടക്കില്ലേ
പനയോലക്കുടിലിലകത്തെന്നെ മുത്തി മയക്കീലേ
എന്നും എന്നോമലിൻ കള്ളപിണക്കങ്ങളും
ഒളികണ്ണിൻ തിടുക്കവും എനിക്കിഷ്ടമല്ലേ
(അയലത്തെ.....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 8, 2010
 

Aayalathe kuyile aaromalkkuyile
oru nullu then chollu neeyekumo
neeraampalithale innente nenchil
anuraagakkurimaanam neeyaakumo
moovanthimukile neeyenikkaniyaan
mamgalya ponnumaay ithile varumo
(ayalathe...)


avanundu maarathu maampulli chunagum
arimulla chelotha punchiriyum
avanundu kunnolam kulirulla kurumpum
kanaveyyum karineelakkannukalum
ee thaazhvaarangal choodum nin theeraamohangal
poomazhayil thaane kozhiyum nin nenchin eenangal
avanariyunnathum ennodolikkunnathum
aruvi pol ozhukumee anuraagamalle
(ayalathe...)

avanodonnorumikkan ilamaavin thanalu
anayunna thennalin poonkuliro
oru nokku kaanuvaan kothiyulla nerathu
ariyatha maunathinezhazhaku
avan aayum kuzhalu vilichente koode nadakkille
panayolakkudilinakathenne muthi mayakkeele
ennum ennomalin kalla pinakkangalum
olikannin thidukkavum enikkishtamalle
(ayalathe...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിവ ശംഭോ
ആലാപനം : ജ്യോതി മേനോന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : രാം സുന്ദര്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : രാം സുന്ദര്‍
തൊട്ടേ തൊട്ടെടുത്തേ
ആലാപനം : ചാരു   |   രചന : ജോഫി തരകന്‍   |   സംഗീതം : രാം സുന്ദര്‍
പൂമാനത്തിന്‍ ഓരത്ത്
ആലാപനം : വിനീഷ് മുളഞ്ചേരി   |   രചന : ജോഫി തരകന്‍   |   സംഗീതം : രാം സുന്ദര്‍
പൂമാനത്തിന്‍ ഓരത്ത് [F]
ആലാപനം : മിധു വിന്‍സന്റ്   |   രചന : ജോഫി തരകന്‍   |   സംഗീതം : രാം സുന്ദര്‍
കാറ്റാടി കൊമ്പത്ത്
ആലാപനം : തുമ്പൂര്‍ സുബ്രമണ്യം   |   രചന : വര്‍ഗീസ് പാറക്കടവ്   |   സംഗീതം : രാം സുന്ദര്‍
പറപ്പൂക്കാവ് അമ്പലത്തില്‍
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, ഷിബു തൃപ്പൂണിത്തുറ   |   രചന : ജോഫി തരകന്‍   |   സംഗീതം : രാം സുന്ദര്‍