View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിവാതില്‍ അടഞ്ഞു ...

ചിത്രംബ്ലാക് ഡാലിയ (2009)
ചലച്ചിത്ര സംവിധാനംബാബുരാജ്
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംസയന്‍ അന്‍‌വര്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by madhavabhadran on September 24, 2010
 
അ...

കിളിവാതില്‍ അടഞ്ഞു പടിയടഞ്ഞു
കൂരിരുള്‍ കൂട്ടില്‍ വിളക്കണഞ്ഞു
വയല്‍പ്പൂ കൊഴിഞ്ഞു അകം പിടഞ്ഞു
മോഹങ്ങളെല്ലാം വിട പറഞ്ഞു
അകതാരില്‍ മൗനം തേങ്ങുമ്പോള്‍
ശ്രുതി ചേര്‍ന്നൊരീണം ഇതള്‍ വിരിയും
ഓര്‍മ്മകളുള്ളില്‍ തുയിലുണരും
പൊയു്പ്പോയ കാലം മിഴി തുറക്കും

കിളിവാതില്‍ അടഞ്ഞു പടിയടഞ്ഞു
കൂരിരുള്‍ കൂട്ടില്‍ വിളക്കണഞ്ഞു

താരാട്ടു പാടുന്നൊരമ്മ
സ്നേഹിച്ചു തീരാത്തൊരച്ഛന്‍
ആമ്പല്‍ത്തടാകത്തില്‍ തനിയേ
നീന്തിയ സുന്ദര ബാല്യം
തമ്മിലിടഞ്ഞൊന്നു പിരിഞ്ഞും
സ്നേഹം നല്‍കിയ സഖികള്‍
മാമനവീഥിയില്‍ സ്മൃതികള്‍
തെളിയും മൂകമായു് കരളില്‍

കിളിവാതില്‍ അടഞ്ഞു പടിയടഞ്ഞു
കൂരിരുള്‍ കൂട്ടില്‍ വിളക്കണഞ്ഞു

കൂടെ നടന്നവര്‍ ഇവിടെ
സ്വപ്നങ്ങള്‍ നെയ്തവരെവിടെ
മോഹിച്ചു പോകുന്നു വെറുതെ
കുഞ്ഞായു് നടന്നൊരു കാലം
അമ്പിളിമാമനിലണയാന്‍
കൊതിയാല്‍ നിന്നതുമോര്‍മ്മ
നന്മകള്‍ പാകിയ മണ്ണില്‍
പ്രണയം പൂത്തതുമോര്‍മ്മ

(കിളിവാതില്‍)

----------------------------------

Added by Kalyani on December 5, 2010

aa....aa...aa......

Kilivaathiladanju padiyadanju
koorirulkkoottil vilakkananju
vayalppoo kozhinju akam pidanju
mohangalellaam vida paranju
akathaaril maunam thengumpol
shruthi chernnoreenam ithal viriyum
ormmakalullil thuyilunarum....
poyppoya kaalam mizhi thurakkum
kilivaathiladanju padiyadanju
koorirulkkoottil vilakkananju

thaaraattu paadunnoramma
snehichu theeraathorachan
aambalthadaakathil thaniye
neenthiya sundara baalyyam
thammilidanjonnu pirinjum
sneham nalkiya sakhikal
malarmana veedhiyil smrithikal
theliyum mookamaay karayum....
kilivaathiladanju padiyadanju
koorirulkkoottil vilakkananju

koode nadannavar evide
swapnangal neythavar evide
mohichupokunnu veruthe
kunjaay nadannoru kaalam
ambilimaamanilanayaan
kothiyaal ninnathumormma
nanmmakal paakiya mannil
pranayam poothathumormma....

(kilivaathiladanju.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പിടി മണ്ണില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
നസര്‍ നസര്‍ കി
ആലാപനം : റംസി അഹമ്മദ്   |   രചന : ഡോ ദീപക് സ്നേഹ്   |   സംഗീതം : സയന്‍ അന്‍‌വര്‍
നറു ചിരിയില്‍
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ജോഫി തരകന്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
ശ്യാമ വര്‍ണ്ണന്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : സയന്‍ അന്‍‌വര്‍
മേയ്‌ മാസം
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ജോഫി തരകന്‍   |   സംഗീതം : സയന്‍ അന്‍‌വര്‍