View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ponnodakkuzhal [D] ...

MovieHailasa (2009)
Movie DirectorThaha
Lyrics
MusicOuseppachan
SingersSneha, Sudeep Kumar

Lyrics

Lyrics submitted by: Satheesh Kumar

വരികള്‍ ചേര്‍ത്തത്: Satheesh Kumar

പൊന്നോടക്കുഴലിനീ സ്വരം എന്നോർമയിൽ
പുന്നാരം പകരുമീ മുഖം

നറുനിലാവുപോൽ നിറം കണ്ടു നിറയവെ രസം
മണിക്കിനാവിലും പണ്ടേ മിന്നിത്തെളിഞ്ഞതീ മുഖം
പതിയെ നിറയുമേതോ ഹൃദയസാന്ത്വനം
മിഴിമഴയുടെ താളം മനസ്സിനു മധുരനൊമ്പരം

പൊന്നോടക്കുഴലിനീ സ്വരം എന്നോർമയിൽ
പുന്നാരം പകരുമീ മുഖം

കുഞ്ഞുകുഞ്ഞു മിഴിപാകി കന്നിമാഞ്ഞു പെയ്യും സന്ധ്യയിൽ
പ്രിയമനസ്സിലെ മോഹം കാത്തുവച്ചതാണു ഞാൻ
എന്നുമെന്നുമെന്റെ ഉള്ളിൽ തെളിസൂര്യനാളശോഭയായ്
തിരിയുഴിയും സ്നേഹം ചേർത്ത് വയ്ക്കയാണ് ഞാൻ
പനിനീർപ്പൂവിൻ ഇതളുകളിൽ പതിയെ കഴുകും പുതുവെയിലുപോൽ
ഒഴുകി നിറയുമീ സുഖം

പൊന്നോടക്കുഴലിനീ സ്വരം എന്നോർമയിൽ
പുന്നാരം പകരുമീ മുഖം

ഉള്ളിനുള്ളിൽ അനുരാഗം കുടമുല്ല പോലെ പൂക്കവേ
ശ്രുതിയായിനി എന്നും ചേർന്ന് നിൽക്കയല്ലയോ
നില്ലുനില്ല് നിനക്കേകാം ചെറു ചെണ്ടുമല്ലി പൂവുകൾ
ഈ പുഴയും നീന്തി കൊണ്ടുവന്നതാണു ഞാൻ
എനിക്കായ് കുറുകും മാങ്കുയിലേ
നിനക്കായ് തുറക്കാമെൻ നെഞ്ചകം
പീലിനീർത്തും മയിലുപോൽ
പൊന്നോടക്കുഴലിനീ സ്വരം എന്നോർമയിൽ
പുന്നാരം പകരുമീ മുഖം
നറുനിലാവുപോൽ നിറം കണ്ടു നിറയവെ രസം
മണിക്കിനാവിലും പണ്ടേ മിന്നിത്തെളിഞ്ഞതീ മുഖം
പതിയെ നിറയുമേതോ ഹൃദയസാന്ത്വനം
മിഴിമഴയുടെ താളം മനസ്സിനു മധുരനൊമ്പരം

പൊന്നോടക്കുഴലിനീ സ്വരം എന്നോർമയിൽ
പുന്നാരം പകരുമീ മുഖം


Other Songs in this movie

Ponnodakkuzhal [M]
Singer : Sudeep Kumar   |   Lyrics :   |   Music : Ouseppachan
Hailasa
Singer : Pradeep Palluruthy, Rimi Tomy   |   Lyrics : Shibu Chakravarthy   |   Music : Ouseppachan