View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maamaka Kaamanayil ...

MovieSamayam (2009)
Movie DirectorSatheesh Pothuval
LyricsAnil Panachooran
MusicKaithapram
SingersKaithapram

Lyrics

Lyrics submitted by: Viji

Mamaka kaamanayil
thavaka mridu komala roopa sumam
vidarnnu madhumaasa jaalaviri maati njaan
olikanninal kuliru nukarave

nanavarnna mannil ninnoruvaay
mizhivaarnna roopam
viralaal
Mamaka kaamanayil
thavaka mridu komala roopa sumam

megha veena mozhiyum
sukritha niramezhumulla swaramaay (2)
azhakala mezhukiya venpadavukalil
mazhayude padamaay pathiyoo (2)

nanavarnna mannil ninnoruvaay
mizhivaarnna roopam
viralaal
Mamaka kaamanayil
thavaka mridu komala roopa sumam

naadabinduvaliyum mridulakala
bhaava gaana sudhayaay (2)
suranadi thazhukiya mrinmaya nadayil
amarapadaavali pakaroo (2)
വരികള്‍ ചേര്‍ത്തത്: വിജി

മാമക കാമനയില്‍
താവക മൃദു കോമള രൂപ സുമം
വിടര്‍ന്നു മധുമാസ ജാലവിരി മാറ്റി ഞാന്‍
ഒളികണ്ണാല്‍ കുളിരു നുകരവേ

നനവാര്‍ന്ന മണ്ണില്‍ നിന്നുരുവായ്
മിഴിവാര്‍ന്ന രൂപം
വിരലാല്‍
മാമക കാമനയില്‍
താവക മൃദു കോമള രൂപ സുമം

മേഘ വീണ മൊഴിയും
സുകൃത നിറമേഴുമുള്ള സ്വരമായ് (2)
അഴകല മെഴുകിയ വെൺപടവുകളിൽ
മഴയുടെ പദമായ് പതിയൂ (2)

നനവാര്‍ന്ന മണ്ണില്‍ നിന്നുരുവായ്
മിഴിവാര്‍ന്ന രൂപം
വിരലാല്‍
മാമക കാമനയില്‍
താവക മൃദു കോമള രൂപ സുമം

നാദബിന്ദുവലിയും മൃദുലകല
ഭാവ ഗാന സുധയായ് (2)
സുരനദി തഴുകിയ മൃണ്‍മയ നടയില്‍
അമരപദാവലി പകരൂ (2)


Other Songs in this movie