View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയരാഗം ...

ചിത്രംസ്പൈഡര്‍ മാന്‍ (2001)
ചലച്ചിത്ര സംവിധാനംഷാർവി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഅജി സരസ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Ganga on January 16, 2012

ഹൃദയരാഗം പകരുവാനായ്
മൃദുല ഭാവം അണിയുവാനായ്
തേനലയില്‍ വിടരും മലരായ്
പൂമഴയില്‍ ഉണരും ശ്രുതിയായ്‌
ഞാനെന്നും പാടാം നിന്‍ ഗാനം..
താരാട്ടിന്നീണം മൂളും സീതപ്പക്ഷി ഞാന്‍...
ഹൃദയരാഗം പകരുവാനായ്
മൃദുല ഭാവം..............

കമലദളം മൂടീടും നീരാഴിത്തീരം തോറും
മാര്‍ മൂടിപ്പോകും പൂങ്കാറ്റേ
വളയണിയും മോഹത്തിന്‍ കൂണാരപ്പൂക്കള്‍ ചൂടി
ശൃംഗാരം തൂകും തൈക്കാറ്റേ........
മഞ്ജുമുത്തം തൂകുമ്പോള്‍ മഞ്ഞിലഞ്ഞി പൂക്കുമ്പോള്‍
വര്‍ണ്ണചിത്രപ്പൂക്കൂട്ടില്‍ സ്വപ്നരാഗം തീര്‍ക്കാമോ
പൂ ചൂടുമെന്‍ ആത്മാവിലെ മോഹങ്ങളേ...ഹേ...

ഇണ തിരയും മാനോടും മഞ്ചാടിക്കാട്ടിനുള്ളില്‍
പയ്യാരം മൂളും പൂമൈനേ....
ഇലപൊഴിയും കാലത്തില്‍ കൌമാരപ്രായം തോറും
ഹിന്ദോളം പാടും തേന്‍മൈനേ...
ചന്ദനത്തൈമാസത്തില്‍ ഇന്ദുപുഷ്പം ചൂടുമ്പോള്‍
പദ്മരാഗം തൂകീടും സ്വര്‍ണ്ണനാളം നീട്ടാമോ
രാഗാര്‍ദ്രയെന്‍ ആവേശമാം ദാഹങ്ങളേ....ഹേ...
(ഹൃദയരാഗം പകരുവാനായ്....)

 

----------------------------------

Added by Ganga on January 16, 2012

Hridaya raagam pakaruvaanaay
mridula bhaavam aniyuvaanaay
thenalayil vidarum malaraay
poo mazhayil unarum shruthiyaay
njaanennum paadaam nin gaanam..
thaaraattinneenam moolum seethappakshi njaan...
hridaya raagam pakaruvaanaay
mridula bhaavam......................

kamala dalam moodeedum
neeraazhitheeram thorum
maar moodi pokum poonkaatte
valayaniyum mohathin
koonaarappookkal choodi
shringaaram thookum thaikkaatte....
manju mutham thookumpol
manjilanji pookkumpol
varnna chithrappookkoottil
swapna raagam theerkkaamo
poo choodumen aathmaavile
mohangale.....hey........

ina thirayum maanodum
manchaadikkaattinullil
payyaaram moolum poomaine..
ila pozhiyum kaalathil
kaumaara praayam thorum
hindolam paadum then maine...
chandanathai maasathil
indupushpam choodumpol
padma raagam thookeedum
swarnna naalam neettaamo
raagaardrayen aaveshamaam
daahangale.......hey........
(hridaya raagam pakaruvaanaay....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിന്നാരം മൂളും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌
കഥകളി
ആലാപനം : മെഹ്രുദ്ദീന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌
യേ യേ യേയേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌
പണ്ടത്തെ പാട്ടിന്റെ
ആലാപനം : ജോസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌
തങ്ക തിങ്കള്‍
ആലാപനം : മെഹ്രുദ്ദീന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌
ഹൃദയരാഗം
ആലാപനം : മെഹ്രുദ്ദീന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌
അഴകേ കണ്ണാളേ
ആലാപനം : മനൊലാൽ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : അജി സരസ്‌