View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേയ്‌ ലേലോ ...

ചിത്രംക്രേസി ഗോപാലന്‍ (2008)
ചലച്ചിത്ര സംവിധാനംദീപു കരുണാകരന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംസുനിത സാരഥി

വരികള്‍

Added by Jaideep John Rodriguez on July 7, 2011
കളിയോടം ചാഞ്ചാടും കടലോരത്ത്‌
മെല്ലെ കാറ്റേ വാ കൂടെ തോറ്റം പാടാം
ചെഞ്ചായം തൂവുന്ന മുകുലോരത്ത്‌
പാറും മഞ്ചാടിമൈനേ പോരൂ കൂട്ടം കൂടാം
സ്വപ്നങ്ങൾ വന്നു വർണ്ണപൂപ്പൊലിയായി
സംഗീതം പെയ്തു സ രി ഗ മാ
തൈമാസം തന്നു മഞ്ഞിൽ തുന്നിയൊരാട
ചങ്ങാത്തം പാടി പ ധ നി സാ
ഹായ്‌ ലേലോ ഹായ്‌ ല ലേലോ ഈണം മൂളുന്നുവോ
ഞാനേതോ പുതുതരംഗങ്ങളായ്‌ അലിയവേ

അങ്ങാടിപ്പാട്ടിന്റെ അലയൊലിയണഞ്ഞും
കിന്നാരം തുടിക്കുന്ന കരളുമായ്‌
പുന്നാരക്കൂട്ടിന്റെ ചിലമ്പൊലിയുണർന്നു
മൂവന്തി പിരിയുന്ന പടവിലായ്‌
വാനമ്പാടി പോരുമോ അരിയാമ്പൽമൊട്ടിനു പേരിടാൻ
ആരും ചൊല്ലാ പേരുകൾ പറയൂ
രാഗം താനം പല്ലവി പിന്നെ പാടും വൈകരി
ഇടനെഞ്ചിൻ താളം ചേർന്നു ല ല ലാ

ഹായ്‌ ലേലോ ഹായ്‌ ല ലേലോ ഈണം മൂളുന്നുവോ
ഞാനേതോ പുതുതരംഗങ്ങളായ്‌ അലിയവേ

മിന്നായം മിന്നുന്ന ചിറകടി ഉയർന്നു
കണ്ണോരം തുടിക്കുന്നൊരിളക്കമായ്‌
തന്നാരം പാടുന്ന പഴമൊഴി പറഞ്ഞു
പെണ്ണിന്റെ മനസ്സിനു മയക്കമായ്‌
തേനിൽ മുങ്ങിയ പൗർണ്ണമി എന്നോവന്നു വാനിലായ്‌
താഴമ്പൂവിനിതളിൽ തഴുകാം
ഞാനും നീയും കൈകളിൽ ചൂടും ചെല്ലത്തരിവള
വിളയാടും നേരം മിന്നിത്തിളങ്ങാം

കളിയോടം ചാഞ്ചാടും കടലോരത്ത്‌
മെല്ലെ കാറ്റേ വാ കൂടെ തോറ്റം പാടാം
സ്വപ്നങ്ങൾ വന്നു വർണ്ണപൂപ്പൊലിയായി
സംഗീതം പെയ്തു സ രി ഗ മാ
ഹായ്‌ ലേലോ ഹായ്‌ ല ലേലോ ഈണം മൂളുന്നുവോ
ഞാനേതോ പുതുതരംഗങ്ങളായ്‌ അലിയവേ
ഞാനേതോ പുതുതരംഗങ്ങളായ്‌ അലിയവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യുദ്ധം തുടങ്ങി
ആലാപനം : രാഹുല്‍ രാജ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രാഹുല്‍ രാജ്‌
ഗോപാല ഗോകുലപാലാ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രാഹുല്‍ രാജ്‌